Image

കോവിഡില്ല; ആമിര്‍ ഖാന്റെ മാതാവിന്റെ പരിശോധന ഫലം നെഗറ്റീവ്

Published on 01 July, 2020
കോവിഡില്ല; ആമിര്‍ ഖാന്റെ മാതാവിന്റെ പരിശോധന ഫലം നെഗറ്റീവ്

നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആമിര്‍ ഖാന്റെ മാതാവ് സീനത്ത് ഹുസൈന്റെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നു. സീനത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. താരത്തിന്റെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കകള്‍ക്ക് ഇടവച്ചിരുന്നു.


തന്റെ മാതാവിന് കോവിഡ് പരിശോധന നടത്തുകയാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ആമിര്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ പരിശോധന ഫലം പുറത്തുവന്ന കാര്യവും അദ്ദേഹം തന്നെയാണ് അറിയിച്ചത്.


"എല്ലാവര്‍ക്കും നമസ്കാരം, അമ്മി കോവിഡ് 19 നെഗറ്റീവ് ആണെന്ന് എല്ലാവരേയും അറിയിക്കുന്നതില്‍ എനിക്ക് ഏറെ ആശ്വാസമുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി, സ്നേഹം. ആമിര്‍" കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക