Image

ഡോക്ഡേര്‍സ് ഡേയില്‍ ലോകമെമ്ബാടുമുള്ള ഡോക്ടര്‍മാരോട് നന്ദി പറഞ്ഞു മോഹൻ ലാൽ

Published on 01 July, 2020
ഡോക്ഡേര്‍സ് ഡേയില്‍ ലോകമെമ്ബാടുമുള്ള ഡോക്ടര്‍മാരോട് നന്ദി പറഞ്ഞു മോഹൻ ലാൽ

ഇന്ന് ഡോക്ടര്‍സ് ഡേയില്‍, കോവിഡ് സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശ്വാസമേകുന്ന വാക്കുകളുമായി മലയാളത്തിലെ മഹാ നടന്‍ മോഹൻ ലാൽ.


അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ ഡോക്ടര്‍മാര്‍ക്കായുള്ള സന്ദേശം വളരെ പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒന്നാണ്,

ഇന്ന് ലോകം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നു. 


ആരോഗ്യമേഖലയില്‍ തുടങ്ങി ഇന്ന് സകല ചരാചരങ്ങളെയും ബാധിക്കുന്ന ഒരു വിപത്തായി അത് മാറിയിരിക്കുന്നു.നമ്മള്‍ അതിനെതിരെ പോരാടുന്നു.നമ്മുടെ ഈ പോരാട്ടത്തില്‍ മുന്‍നിര പോരാളികള്‍ ആരോഗ്യമേഖല പ്രവര്‍ത്തകര്‍ തന്നെയാണ്.ഇതില്‍ ഡോക്ടര്‍മാരുടെ ത്യാഗോജ്വല പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല.

ആയിരത്തോളം ഡോക്ടര്‍മാര്‍ ഈ മഹാമാരിയോട് പോരാടി വീരമൃതു വരിച്ചവരാണ്.


എന്നിട്ടും പോര്‍മുകത്ത് നിന്ന് ഒളിച്ചോടാതെ വര്‍ദ്ധിച്ച വീര്യത്തോടെ പോരാട്ടം തുടരുന്നു.


നമ്മള്‍ ഓരോരുത്തരും ഡോക്ടര്‍മാരുടെ ത്യാഗത്തിനു മുന്നില്‍ കടപ്പെട്ടിരിക്കുന്നു മാസങ്ങളോളം തങ്ങളുടെ കുടുംബത്തെയും ഓര്‍ക്കാതെ രോഗാണുവിനെ തോല്പിച്ചും രോഗവ്യാപനം തടഞ്ഞും നടത്തുന്ന അവരുടെ പ്രവര്‍ത്തനം വിസ്മരിച്ചുകൂടാ…

നമുക്കോരോരുത്തര്‍ക്കും ഇന്നോരു പ്രതിജ്ഞ എടുക്കാം 


ആരോഗ്യമേഖല പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താതെയും അവര്‍ക്ക് അയമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കം അവരെ നമുക്ക് ചേര്‍ത്ത് നിര്‍ത്താം… സ്നേഹിക്കാം… 


ഡോക്ടര്‍സ് ഡേ ആയി ആചരിക്കുന്ന ഈ ദിനത്തില്‍ വിഷമിക്കുന്നവരുടെയും വേദനിപ്പിക്കുന്നവരുടെയും കൈത്താങ്ങായി അവര്‍ക്ക് ഒരു ആശ്വാസമായി പ്രവര്‍ത്തിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് ഭാവുകങ്ങള്‍.

ഇതായിരുന്നു ഡോക്ടര്‍സ് ദിനത്തില്‍ ലാലേട്ടന്‍ ആരോഗ്യമേഖലയിലെ സഹോദരങ്ങള്‍ക്കായി പറഞ്ഞ വാക്കുകള്‍…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക