Image

ഡോക്ടര്‍ ദിനത്തില്‍ വിവിധ രാജ്യങ്ങളിലുള്ള നഴ്‌സുമാരുമായി സംവദിച്ച്‌ രാഹുല്‍ ഗാന്ധി

Published on 01 July, 2020
ഡോക്ടര്‍ ദിനത്തില്‍ വിവിധ രാജ്യങ്ങളിലുള്ള നഴ്‌സുമാരുമായി സംവദിച്ച്‌ രാഹുല്‍ ഗാന്ധി

ഡല്‍ഹി: കൊറോണ വൈറസ് ന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി വിവിധ രാജ്യങ്ങളിലുള്ള നഴ്സുമാരുമായി കൂടിക്കാഴ്ച്ച നടത്തി. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ നാല് നഴ്സുമാരുമായായിരുന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഹുല്‍ കൂടിക്കാഴ്ച്ച നടത്തിയത്. 


കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ അനുഭവങ്ങള്‍ നഴ്സുമാര്‍ രാഹുല്‍ ഗാന്ധിയുമായി പങ്ക് വയ്ക്കുകയും ചെയ്തു.

കൊവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. 


ദില്ലി എയിംസിലെ നഴ്സായ വിപിന്‍ കൃഷ്ണന്‍, ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന അനു രംഗനാഥ്, ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഷെറില്‍ മോള്‍ എന്നിവരായിരുന്നു കൂടിക്കാഴ്ച്ചയില്‍ രാഹുലിനോടൊപ്പമുണ്ടായിരുന്ന മലയാളികള്‍. ഇവരെ കൂടാതെ ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന രാജസ്ഥാനില്‍ നിന്നുള്ള നരേന്ദ്ര സിംഗും രാഹുലുമായി സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക