Image

ഇന്ത്യന്‍ അമേരിക്കൻ വിദ്യാര്‍ഥിനിക്ക് കോമണ്‍വെല്‍ത്ത് ചെറുകഥ പുരസ്‌ക്കാരം

Published on 01 July, 2020
 ഇന്ത്യന്‍ അമേരിക്കൻ വിദ്യാര്‍ഥിനിക്ക് കോമണ്‍വെല്‍ത്ത് ചെറുകഥ പുരസ്‌ക്കാരം

ലണ്ടന്‍: 49 രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തിലധികം സാഹിത്യകാരന്‍മാരെ പിന്‍തള്ളി ഇന്ത്യന്‍ അമേരിക്കൻ വിദ്യാര്‍ഥിനി കഥാരചനയില്‍ ഒന്നാം സ്ഥാനം നേടി. 


ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നുള്ള കൃതിക പാണ്ഡെയാണ് 2020ലെ കോമണ്‍വെല്‍ത്ത് ഷോര്‍ട്ട് സ്‌റ്റോറി പുരസ്‌കാരത്തിന് അര്‍ഹയായത്. 5000 പൗണ്ടാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. ഇത് 468974 രൂപക്ക് തുല്യമാണ്.മെസാച്ചുസെറ്റ്സില്‍ എംഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് കൃതിക.


മുസ്‌ലിം ബാലനെ പ്രണയിച്ച ഹിന്ദു പെണ്‍കുട്ടിയുടെ കഥയാണ് കൃതികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് വിധികര്‍ത്താക്കളാണ് കഥ തിരഞ്ഞെടുത്തത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക