Image

രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ ചൈനീസ് പങ്കാളിത്തം ഒഴിവാക്കുന്നു

Published on 01 July, 2020
രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ ചൈനീസ് പങ്കാളിത്തം ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തിനു ശേഷം പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഇന്ത്യ-ചൈന ബന്ധത്തില്‍ ചൈനയെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം. 


ഇനി മുതല്‍ ചെറുകിട വ്യവസായ മേഖലയില്‍ ചൈനയില്‍ നിന്നുള‌ള നിക്ഷേപത്തിന് അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.ദേശിയപാത പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്ബനികളെ ഒഴിവാക്കുമെന്നും, ചെറുകിട വ്യവസായ രംഗത്ത് ചൈനീസ് നിക്ഷേപം അനുവദിക്കില്ലെന്നും കേന്ദ്ര തീരുമാനം.


മുന്‍പ് ടിക് ടോക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകളെ രാജ്യസുരക്ഷാ കാരണത്താല്‍ കേന്ദ്രം നിരോധിച്ചിരുന്നു. ജൂണ്‍ പകുതിയോടെ 471 കോടിയുടെ റെയില്‍വേ പദ്ധതിയില്‍ നിന്ന് ചൈനീസ് കമ്ബനിയെ പണിയുടെ പുരോഗതി മോശമായതിനാല്‍ റെയില്‍വേ പുറത്താക്കുകയും ചെയ്‌തിരുന്നു.


നിലവില്‍ അതിര്‍ത്തിയില്‍ കൈയേറിയയിടങ്ങളില്‍ നിന്നും ഘട്ടംഘട്ടമായി പിന്മാറുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. സൈനിക വിന്യാസം നടത്തി യുദ്ധസമാനമായ സാഹചര്യം അതിര്‍ത്തിയില്‍ സൃഷ്‌ടിച്ചിരിക്കുന്ന ചൈനയുമായി സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ നയതന്ത്ര,സൈനിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക