Image

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ദേവു ചന്ദനയുടെ പിതാവ് തൂങ്ങിമരിച്ചനിലയില്‍; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Published on 01 July, 2020
 സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ദേവു ചന്ദനയുടെ പിതാവ് തൂങ്ങിമരിച്ചനിലയില്‍; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ചെണ്ടമേളത്തോടൊപ്പം മനോഹരമായി ചുവടുവച്ച്‌ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒന്‍പതുകാരി ദേവുചന്ദനയുടെ പിതാവ് തൂങ്ങിമരിച്ചനിലയില്‍. ആലപ്പുഴ നൂറനാട് എരുമക്കുഴി കിഴക്കേക്കര വീട്ടില്‍ ബി ചന്ദ്രബാബുവാണ് (38) ബുധനാഴ്ച രാവിലെ എസ്‌എടി നഴ്‌സിങ് ഹോസ്റ്റലിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചത്. 

പെയിന്റിങ് തൊഴിലാളിയാണ് ചന്ദബാബു. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന രോഗത്തിന് എസ്‌എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ദേവു. മകളുടെ അസുഖത്തെത്തുടര്‍ന്ന് മാനസിക പ്രയാസത്തിലായിരുന്നു ചന്ദ്രബാബു.


വീട്ടില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഒന്‍പതുകാരിയായ ദേവുവിനെ എസ്‌എടി ആശുപത്രിയിലേക്കു മാറ്റിയത്. ചന്ദ്രബാബുവും ഭാര്യ രജിതയുമാണ് ദേവുവിന് ഒപ്പമുണ്ടായിരുന്നത്. 

സാമ്ബത്തികമായി പിന്നോക്കം നിന്നിരുന്നതിനാല്‍ ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിച്ചതോടെ നിരവധിപേര്‍ സഹായവുമായി എത്തിയിരുന്നു.

നൂറനാട് പുത്തന്‍വിള ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം നൃത്തം ചെയ്ത് ശ്രദ്ധനേടിയ ദേവുവിന്റെ ജീവിതത്തിലേക്ക് ആഴ്ചകള്‍ക്കു മുന്‍പാണ് അപ്രതീക്ഷിത അതിഥിയായി അസുഖമെത്തുന്നത് . 


എസ്‌എടി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന രോഗത്തിന്റെ തീവ്രത തിരിച്ചറിഞ്ഞത്. ചികിത്സയ്ക്ക് ഇതിനോടകം തന്നെ ലക്ഷങ്ങള്‍ ചെലവായി. പെയിന്റിങ് തൊഴിലാളിയായ ചന്ദ്രബാബുവിനും കുടുംബത്തിനും താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ആശുപത്രി ചെലവുകള്‍. 

ക്ഷേത്രത്തിലെ ഉത്സവത്തിന്നിടെ സ്വയം അറിയാതെ ചുവട് വെയ്ക്കുന്ന  ദേവു സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ചാനല്‍ പരിപാടിയില്‍ പങ്കെടുത്തതോടെ ദേവു എല്ലാവര്‍ക്കും സുപരിചിതയുമായി. ഇതെല്ലാം ചന്ദ്രബാബുവിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു.


 ചന്ദ്രബാബുവിന്റെ രണ്ടാമത്തെ മകള്‍ പ്രസവത്തിന്നിടെ മരിച്ചിരുന്നു. ഇതോടെ ആദ്യ മകളോട് ചന്ദ്രബാബു ഏറെ അടുത്തിരുന്നു. 


ഇന്നലെ രാത്രി വെന്റിലേറ്ററില്‍ അനക്കമില്ലാതെ കിടക്കുന്ന മകളെ കയറി കണ്ടിരുന്നു. മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍ ജീവനൊടുക്കും എന്നും ഉറ്റ ബന്ധുക്കളോട് പറഞ്ഞിരുന്നു. 


ദേവു ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുമ്ബോള്‍ മകള്‍ മരിക്കുമെന്ന്  മാനസിക വിഷമത്തിലായിരുന്നു ചന്ദ്രബാബു. വെന്റിലെറ്ററില്‍ കഴിയുന്ന മകളുടെ  കിടപ്പ് അച്ഛനെ തകര്‍ത്തിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രബാബുവിനെ എസ്‌എടി ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.


ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞിരുന്നാല്‍ ബന്ധുക്കള്‍ ഇയാളെ ശ്രദ്ധിച്ചിരുന്നു. പക്ഷെ എല്ലാവരും മകളുമായി ബന്ധപ്പെട്ടു ഓടി നടക്കുന്നതിനാല്‍ ഇന്നലെ ചന്ദ്രബാബുവിനെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല

ഭാര്യ രജിതയെ ഈ വിവരം ബന്ധുക്കള്‍ അറിയിച്ചിട്ടില്ല. മകള്‍ക്ക് കാവലായി ഐസിയുവിന്റെ മുന്നിലാണ് ഇപ്പോഴും രജിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക