Image

കിഡ്‌നി തകരാറിലായ 30-കാരന്‍ അവയവ ദാനത്തിനു സുമനസുകളെ തേടുന്നു

Published on 01 July, 2020
കിഡ്‌നി തകരാറിലായ 30-കാരന്‍ അവയവ ദാനത്തിനു സുമനസുകളെ തേടുന്നു
ന്യു യോര്‍ക്ക്: വ്രുക്കകള്‍ പ്രവര്‍ത്തനം നിലച്ച് ഗുരുതരാവസ്ഥയിലായ വിജയ് നായര്‍ (30) അവയവ ദാനത്തിനു തയ്യാറുള്ള സുമനസുകളെ തേടുന്നു.

സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ജയപ്രകാശ് നായര്‍-ജയശ്രീ നായര്‍ ദമ്പതികളുടെ പുത്രനാണു വിജയ് നായര്‍.

ന്യു യോര്‍ക്കില്‍  ജോലി ചെയ്യുന്ന വിജയ് നായര്‍ക്ക് 10 വര്‍ഷം മുന്‍പാണു രോഗബാധ കണ്ടത്-ഐ.ജി.എ നെഫ്രോപ്പതി. എങ്കിലും അതിനെ നിയന്ത്രണത്തില്‍ നിര്‍ത്താനായി. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ രോഗം മൂര്‍ച്ഛിച്ചു. 

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കുവച്ചത്. ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ സ്റ്റേജ് 4ക്രോണിക്ക് കിഡ്‌നി രോഗാവസ്ഥയിലെത്തിയതായി അദ്ദേഹം പറയുന്നു. ഇനി വൃക്ക മാറ്റിവയ്ക്കല്‍ മാത്രമേ മുന്നിലുള്ളെന്നും തുടര്‍ന്നും ജീവിതം മുന്നോട്ട് പോകുവാന്‍ ആ ഒരു വഴിമാത്രമേ ഉള്ളുമെന്നും അദ്ദേഹം എഴുതുന്നു.

വൃക്ക ദാതാവിനെ അന്വേഷിക്കുകയാണ് വിജയ് നായര്‍. അവയവദാന പ്രക്രിയകള്‍ മനസിലാക്കാന്‍ താഴെ പറയുന്ന സൈറ്റ് സന്ദര്‍ശിക്കുക. 

https://columbiasurgery.org/conditions-and-treatments/living-donor-kidney-transplants?fbclid=IwAR0OabXheAO90DB9T3_8IbBmyW0YXTbPhkgM_FqiPiBQviyger34XV5__ts

തനിക്ക് കിഡ്‌നി നല്‍കാന്‍ തയാറുള്ളവര്‍ ഉണ്ടെങ്കില്‍ I want to donate, ഫോം പൂരിപ്പിച്ച് നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു. 

വീണ്ടും ആരോഗ്യത്തോടെ ജീവിക്കണമെന്നും ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ആസ്വദിക്കണമെന്നും മോഹമുണ്ട്. അതിനാലാണ് ഇതുപോലൊരു തുറന്ന അഭ്യര്‍ത്ഥന നടത്തേണ്ടി വന്നതെന്നു പറയുന്ന വിജയ്ഫേസ്ബുക്ക് പേജ് ഷെയര്‍ ചെയ്ത് കഴിയുന്നത്ര പേരില്‍ എത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് കാലത്ത് രോഗ സ്ഥിതി കൂടുതല്‍ ഗുരുതരമായതായി ജയപ്രകാശ് നായര്‍ പറഞ്ഞു. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക