Image

രാജന്‍ മാരേട്ടും അശ്വമേധത്തിന്റെ ആദ്യ നാളുകളും

Published on 01 July, 2020
രാജന്‍ മാരേട്ടും അശ്വമേധത്തിന്റെ ആദ്യ നാളുകളും
ന്യു യോര്‍ക്ക്: 41 വര്‍ഷം മുന്‍പത്തെ ഈ പഴയ താള്‍ അമേരിക്കന്‍ മലയാളി ചരിത്രത്തിലെ ഒരു ചീന്താണ്. അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണങ്ങളിലൊന്നായ 'അശ്വമേധം' മാസികയുടെ 1979-ലെ പതിപ്പ്.

സര്‍ക്കുലേഷന്‍ മാനേജര്‍ ബേബി ജോണ്‍ ഊരാളിലും അഡ്വര്‍ട്ടൈസ്‌മെന്റ് ആന്‍ഡ് സെയില്‍സ് ഡയറക്ടര്‍ നൈനാന്‍ എം. മാരേട്ടും. കഴിഞ്ഞ ദിവസം നിര്യാതനായ രാജന്‍ മാരേട്ട് ആണു നൈനാന്‍ മാരേട്ട്, മാസികക്ക് തുടക്കമിട്ടവരില്‍ ഒരാള്‍.

ചീഫ് എഡിറ്ററുടെ പേരുംരാജന്‍ മാരേട്ട് ആയതിനാല്‍ നൈനാന്‍ മാരേട്ടിനെ കൊച്ചു രാജന്‍ എന്നായിരുന്നു വിളിച്ചിരുന്നതെന്നു ബേബി ഊരാളില്‍ ഓര്‍മ്മിക്കുന്നു.

അമേരിക്കയിലെ ആദ്യ മലയാളം പ്രസിദ്ധീകരണം 'തറവാട്' എന്നു കരുതുന്നു. തുടര്‍ന്നു കേരളാ ഡൈജസ്റ്റ്, അശ്വമേധം എന്നിവ വന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ മനോരമയുടെ സ്പെഷല്‍ കറസ്പോണ്ടന്റ് ആയ ഡി. വിജയമോഹന്‍ ആണ്, മനോരമയില്‍ ചേരും മുമ്പാണ് 'തറവാട്' നാട്ടില്‍ നിന്നും എഡിറ്റ് ചെയ്ത് ഇങ്ങോട്ട് അയച്ചുകൊണ്ടിരുന്നത്.

ഫൊക്കനയുടെ ആദ്യ പ്രസിഡന്റായിരുന്നു ചീഫ് എഡിറ്റര്‍ രാജന്‍ മാരേട്ട്. സഹോദരന്മാരുടെ പുത്രന്മാരാണു രാജന്മാര്‍ രണ്ടു പേരും.

കൊച്ചുരാജന് പരസ്യ വിഭാഗത്തിന്റെ ചുമതല. തസ്തികകള്‍ പലതായിരുന്നെങ്കിലും എല്ലാവരും എല്ലാ ജോലിയും ചെയ്തു. വീടുകള്‍ കയറിയിറങ്ങി വരിക്കാരെ കൂട്ടാന്‍ ശ്രമിച്ചു-ബേബി ഊരാളില്‍ അനുസ്മരിച്ചു

നാട്ടില്‍ നിന്നു തയാറാക്കി വിടുന്ന വാര്‍ത്തകള്‍ ഇവിടെ വെട്ടി ഒട്ടിച്ച് ഇവിടുത്തെ വാര്‍ത്തകളും ചേര്‍ത്താണ് പ്രിന്റ് ചെയ്തിരുന്നത്. ആദ്യകാലത്ത് ആയിരം കോപ്പി അടിച്ചിരുന്നു. എഴുപതുകളുടെ മധ്യത്തിലാണിത്. അന്ന് മലയാളികള്‍ കുറവ്.

മാസിക വരുത്തണമെന്നു പലരോടും പറയുമ്പോള്‍ ന്യൂയോര്‍ക്ക് ടൈംസും, ടൈം മാസികയും ഒന്നും വായിക്കാന്‍ സമയമില്ല. പിന്നയല്ലേ ഈ മലയാള പ്രസിദ്ധീകരണം എന്നതായിരുന്നു മിക്കവരുടേയും പ്രതികരണം. ഇനി പരസ്യക്കാരാകട്ടെ പണം കൊടുക്കില്ല. ഒരു തവണ പരസ്യത്തിനു പകരം ഒരു റേഡിയോ എടുത്തുതന്നു.

കയ്യിലെ കാശ് മുടക്കി ആണെങ്കിലും അഞ്ചാറ് വര്‍ഷം മാസിക ഓടി. പിന്നീട് രാജു മൈലപ്ര ഏറ്റെടുത്തു. രണ്ടു ദശകത്തോളം അതു പ്രിന്റ് ചെയ്തു. മലയാളം പത്രം ശക്തിപ്പെട്ടതോടെ മാസിക നിന്നു.

രാജന്‍ മാരേട്ട് സീനിയറും, ബേബി ഊരാളിലും ഒരുമിച്ച് പഠിക്കുകയും, ഒരുമിച്ച് ജോലി ചെയ്യുകയുമുണ്ടായി. നാട്ടില്‍ സാഹിത്യവുമായി ബന്ധമുള്ള എഴുത്തുകാരനായിരുന്നു രാജന്‍ മാരേട്ട്. അദ്ദേഹമാണ് മാസിക തുടങ്ങാന്‍ നിര്‍ദേശം കൊണ്ടുവന്നത്.

അശ്വമേധം വിട്ടു കഴിഞ്ഞ് ബേബി ഊരാളില്‍ സംഘടനാ രംഗത്ത് സജീവമായി. കെ.സി.സി.എന്‍.എ, ഫോമ എന്നിവയുടെ പ്രസിഡന്റായി. ക്നാനായ ടൈംസിനു തുടക്കം കുറിച്ചു. ഉപ്പോള്‍ പ്രവാസി ചാനല്‍ നടത്തുന്നു.

നാട്ടിലേക്ക് മടങ്ങിയ രാജന്‍ മാരേട്ട് (സീനിയര്‍) കല്ലൂപ്പാറയില്‍ പ്രസ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണ ശേഷം ഭാര്യ അമേരിക്കക്കു മടങ്ങി.മക്കളും അമേരിക്കയിലാണ്.

മാസിക നടത്തുന്നതിനു വി.പി മേനോന്‍ തുടങ്ങിയവരും സഹകരിച്ചതായി രാജു മൈലപ്ര അനുസ്മരിക്കുന്നു. 3000 വരിക്കാര്‍ വരെ ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും സാമ്പത്തിക വിജയമായിരുന്നില്ല.

രാജന്‍ മാരേട്ടിന്റെ പൊതുദര്‍ശനം ഞായറാഴ്ചയും സംസ്‌കാരം തിങ്കളാഴ്ചയും നടത്തും

Wake service for Rajan Maret will be on Sunday July 5th from 4.00 pm to 8.00 pm. at

Park Funeral Home
2175, Jerico Turnpike
New Hyde Park
New York 11040

Due to government restrictions, only 30 people can be inside the chapel at a time to pay respect to Rajan.
Please limit your time inside the chapel to accommodate anyone waiting outside.

Funeral services will be conducted at St. Mary's Church, (Syro Malabar Church) on Monday July 6 from 10.30 am. Body will be brought to the church 45 minutes early (9.45 AM)

St. Mary's church
926, Old Swamp Road
Old Bethpage
New York 11804

Attendance to the church will be as per church guidelines. Please contact church officials before getting to the church for the services.

Cremation of the body will be at Mespeth Crematorium

There will be live streaming of the wake services and link will be forwarded later.
രാജന്‍ മാരേട്ടും അശ്വമേധത്തിന്റെ ആദ്യ നാളുകളുംരാജന്‍ മാരേട്ടും അശ്വമേധത്തിന്റെ ആദ്യ നാളുകളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക