Image

വെല്‍ഫെയര്‍ കേരള കുവൈറ്റിന്റെ ജനകീയ ചാര്‍ട്ടര്‍ വിമാനം ജൂലൈ രണ്ടാം വാരത്തില്‍

Published on 01 July, 2020
വെല്‍ഫെയര്‍ കേരള കുവൈറ്റിന്റെ ജനകീയ ചാര്‍ട്ടര്‍ വിമാനം ജൂലൈ രണ്ടാം വാരത്തില്‍
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനകീയ പങ്കാളിത്തത്തോടെ സൗജന്യ ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു.

വെല്‍ഫെയര്‍ കേരള കുവൈറ്റിന്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ ജൂലൈ രണ്ടാം വാരത്തില്‍ കേരളത്തിലെ ഒരു എയര്‍പോട്ടിലേക്കാണ് യാത്ര സൗകര്യമൊരുക്കുന്നത്. തികച്ചും സൗജന്യമായിട്ടായിരിക്കും ഈ വിമാനത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും രോഗികള്‍ പ്രായാധിക്യമുള്ള ജോലി നഷ്ടപ്പെട്ടവര്‍, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി തെരഞ്ഞെടുക്കുന്നവര്‍ക്ക് പൂര്‍ണമായും സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കും.

പരസ്പര സഹകരണത്തോടെ ദുരിതമനുഭവിക്കുന്ന നിരവധി പ്രവാസികളുടെ ജന്‍മനാട്ടിലേക്കുള്ള മടക്കയാത്ര സഫലീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ജനകീയ വിമാന പദ്ധതിക്ക് ഇതിനകം തന്നെ അദ്യുതയകാംക്ഷികളായ പ്രവാസികളുടെ പിന്തുണ ലഭിച്ചു കൊണ്ടിരിക്കുന്നതായും പ്രവാസികളുടെ ചെറുതും വലുതുമായ സംഭാവനകളിലൂടെ ഏതൊരു പ്രവാസിക്കും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്നും പ്രസിഡന്റ് റസീന മുഹ്യിദ്ദീന്‍ പറഞ്ഞു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.welfarekeralakuwait.com എന്ന വെബ് സൈറ്റിയുടെ പേര് രജിസ്റ്റര്‍ ചെയ്യാം. ലഭിക്കുന്ന അപേക്ഷകളുടെ പരിശോധനയ്ക്കുശേഷം ഏത് എയര്‍പ്പോര്‍ട്ടിലേക്ക് യാത്ര എന്നത് പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക