Image

ഭൂമിയിലെ ദൈവങ്ങള്‍ക്ക് എന്റെ സല്യൂട്ട്; സ്‌ക്രീനിലെ ഡോക്ടര്‍ കഥാപാത്രങ്ങള്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

Published on 01 July, 2020
ഭൂമിയിലെ ദൈവങ്ങള്‍ക്ക് എന്റെ സല്യൂട്ട്; സ്‌ക്രീനിലെ ഡോക്ടര്‍ കഥാപാത്രങ്ങള്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

കോവിഡ് 19 എന്ന മാഹാമാരിയ്‌ക്കെതിരെ പടപൊരുതുന്ന റിയല്‍ ഹീറോകളായ ഡോക്ടര്‍മാര്‍ക്ക് ആശംസകളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. തിരശ്ശീലയില്‍ താന്‍ വേഷമിട്ട ഡോക്ടര്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ആശംസയറിയിച്ചത്. ഒരു പക്ഷേ യഥാര്‍ഥത്തില്‍ ഡോക്ടറാകാന്‍ താന്‍ ആഗ്രഹിച്ചിരിക്കാം എന്ന് കുഞ്ചാക്കോ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.

'സ്‌ക്രീനിലെ എന്റെ ഡോക്ടര്‍ കഥാപാത്രങ്ങള്‍... ഒരു പക്ഷെ ഞാന്‍ സെക്കന്‍ഡ് ഗ്രൂപ്പ് പഠിച്ചതു കൊണ്ടാകാം..ഒരു യഥാര്‍ഥ ഡോക്ടറാകാന്‍ ഞാന്‍ ആഗ്രഹിച്ചിരിക്കാം! ഡോക്ടര്‍മാരുടെ ദിനത്തില്‍, യഥാര്‍ഥ ജീവിത നായകന്മാരുടെ പ്രതിബദ്ധത, അര്‍പ്പണബോധം, മാനവികത എന്നിവയ്ക്ക് എന്റെ സല്യൂട്ട്. കാരണം അവര്‍ ഭൂമിയിലെ ദൈവത്തിന്റെ കൈകളാണ്'' കുഞ്ചാക്കോ കുറിച്ചു.
ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാര്‍ഥമായാണ് ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. ഇന്ന് കൊവിഡിനെതിരെ പോരാടുകയാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആ?രോ?ഗ്യപ്രവര്‍ത്തകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക