Image

മറിയാമ്മ മത്തായി (98) നിര്യാതയായി

Published on 01 July, 2020
മറിയാമ്മ മത്തായി (98) നിര്യാതയായി
ന്യൂയോര്‍ക്ക്: പേരാലുംമൂട്ടില്‍ വാഴുവേലില്‍ മന്നലിക്കല്‍ പരേതനായ മത്തായി ചാണ്ടിയുടെ ഭാര്യ മറിയാമ്മ മത്തായി (98) നിര്യാതയായി. കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായ മത്തായി ജോണ്‍ (ബാബു കല്ലൂപ്പാറ) പുത്രനാണ്. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് പുറമറ്റം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

ഇരവിപേരൂര്‍ കുറുന്തേല്‍ കുടുംബാംഗമാണ് പരേത. അനിയന്‍കുഞ്ഞ്, കുഞ്ഞൂഞ്ഞുട്ടി, ബാബു, അമ്മുക്കുട്ടി, കുഞ്ഞമ്മ, മോളി, പരേതനായ കുഞ്ഞുമോന്‍ എന്നിവരാണ് മക്കള്‍.
മരുമക്കള്‍: ഏലിയാമ്മ, ആന്റണി, അമ്മിണി, ലീലാമ്മ, സണ്ണി, മോളി, പരേതനായ ജോര്‍ജ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക