Image

പാളത്തില്‍ 'സൂപ്പര്‍ അനക്കൊണ്ട'; വിഡീയോ പങ്കു വച്ച്‌ കേന്ദ്രമന്ത്രി

Published on 02 July, 2020
പാളത്തില്‍ 'സൂപ്പര്‍ അനക്കൊണ്ട'; വിഡീയോ പങ്കു വച്ച്‌ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഒഡീഷയിലെ ലാജ്കുര മുതല്‍ റൂര്‍ക്കെല വരെ പാളത്തില്‍ 'സൂപ്പര്‍ അനക്കൊണ്ട'യിറങ്ങി. 


പേര് കേട്ടാല്‍ ഏതോ പാമ്ബാണെന്ന് തോന്നുമെങ്കിലും മൂന്ന് ചരക്കുവണ്ടികള്‍ക്കുള‌ള റേക്കുകള്‍ ചേര്‍ത്തുള‌ള വമ്ബന്‍ ചരക്ക് ട്രെയിനാണ് സൂപ്പര്‍ അനക്കൊണ്ട. ദക്ഷിണപൂര്‍വ്വ മദ്ധ്യ റെയില്‍വേയാണ് ഈ വലിയ ചരക്കുവണ്ടി ഓടിച്ചത്. മൊത്തം 177 റേക്കുകളാണ് ഈ വണ്ടിയിലുണ്ടായിരുന്നത്.


കേന്ദ്ര റെയില്‍വേ മന്ത്രിയായ പിയൂഷ് ഗോയല്‍ മൂന്ന് വണ്ടികള്‍ ഒന്നിച്ച്‌ ചേര്‍ത്ത 177 റേക്കുകള്‍ ഒഡീഷയില്‍ ലാജ്കുര മുതല്‍ റൂര്‍കെല വരെ ഓടിച്ചെന്നും ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് നീക്കത്തില്‍ വലിയൊരു കുതിച്ച്‌ ചാട്ടമാണെന്നും ചരക്കുവണ്ടിയുടെ വീഡിയോ ഷെയര്‍ ചെയ്‌ത് ട്വിറ്ററില്‍ കുറിച്ചു.

ഇത്തരത്തില്‍ വലിയ ചരക്ക് വണ്ടികള്‍ ഓടിക്കുന്നതിലൂടെ വലിയ അളവില്‍ സമയം ലാഭിക്കാന്‍ റെയില്‍വേക്ക് സാധിക്കും. മുന്‍പ് രണ്ട് വണ്ടികളുടെ റേക്ക് ചേര്‍ത്ത് 'പൈതണ്‍' എന്ന പേരില്‍ ചരക്ക് ട്രെയിന്‍ ഓടിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക