Image

അതിര്‍ത്തി സംഘര്‍ഷത്തിനിടെ 33 യുദ്ധ വിമാനങ്ങളും 248 മിസൈലുകളും വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രാനുമതി

Published on 02 July, 2020
അതിര്‍ത്തി സംഘര്‍ഷത്തിനിടെ 33 യുദ്ധ വിമാനങ്ങളും 248 മിസൈലുകളും വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രാനുമതി

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള മിഗ് -29 വിമാനങ്ങള്‍ നവീകരിക്കാനുള്ള നിര്‍ദ്ദേശത്തോടൊപ്പം 21 മിഗ് -29 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അംഗീകാരം നല്‍കി. കൂടാതെ, 12 സു -30 എം‌കെ‌ഐ വിമാനങ്ങള്‍ വാങ്ങുന്നതിനും പ്രതിരോധ മന്ത്രാലയം പച്ചക്കൊടി കാട്ടി.


റഷ്യയില്‍ നിന്നും മിഗ് -29 വാങ്ങുന്നതിനു നവീകരണത്തിനും 7418 കോടി രൂപയാണ് ചെലവ്. 10,730 കോടി രൂപ ചെലവില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്‌എഎല്‍) നിന്നും സു -30 എംകെഐ വാങ്ങും.


ജൂലൈ 2 ന് നടന്ന ഡിഫെന്‍സ് ആക്വസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള രണ്ട് നിര്‍ദേശങ്ങളും മറ്റുള്ളവ നവീകരിക്കുന്നതിനുള്ള മൂന്നാമത്തെ നിര്‍ദ്ദേശവും അംഗീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മൊത്തത്തില്‍ 38,900 കോടി രൂപയുടെ പ്രപ്പോസല്‍ യോഗത്തില്‍ അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക