Image

കൈകോര്‍ക്കുമോ ജോസും എല്‍ഡിഎഫും ?

Published on 02 July, 2020
കൈകോര്‍ക്കുമോ ജോസും എല്‍ഡിഎഫും ?
രുവനന്തപുരം∙ എൽഡിഎഫ് – ജോസ് കെ. മാണി ബന്ധത്തിന് അനുകൂല സൂചനകൾ നൽകി സിപിഎം നേതാക്കൾ രംഗത്തെത്തിയതോടെ പുതിയ രാഷ്ട്രീയ സഖ്യങ്ങൾ പിറക്കാനുള്ള സാധ്യതയേറി.ജോസ് കെ. മാണിയുമായുള്ള ബന്ധം തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യ തിരുവിതാംകൂറിൽ ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.
നിലപാടുള്ള പാർട്ടിയാണ് ജോസ് കെ. മാണിയുടേതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലേ യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് ജോസ് കെ. മാണിയുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. 
 ഏതെങ്കിലും മുന്നണിയുടെ ഭാഗമായല്ലാതെ അധികനാൾ മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവ് ജോസ് വിഭാഗത്തിനുമുണ്ട്. രാഷ്ട്രീയ സാധ്യതകളുടെ എല്ലാവശങ്ങളും ഇരു പാർട്ടികളും തേടുമ്പോൾ, ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എതിരു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
ജോസ് വിഭാഗത്തെ പുറത്താക്കിയ തീരുമാനത്തിനുശേഷം വീണ്ടുവിചാരത്തിലാണ് യുഡിഎഫ്. യുഡിഎഫ് യോഗത്തിൽനിന്ന് പുറത്താക്കിയെങ്കിലും മുന്നണിയിൽനിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
ബിജെപി ജോസ് വിഭാഗത്തെ കൂടെക്കൂട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു സാധ്യത കുറവാണ്. ഇപ്പോൾ ബാർ കോഴ സമരമില്ലെന്ന പ്രസ്താവനയും കൺവീനർ നടത്തി. എൽഡിഎഫ് നേതാക്കളുടെ വാക്കുകളിൽ സന്തോഷമുണ്ടെന്ന് ജോസ് കെ.മാണിയും പറയുന്നു. പ്രസ്താവനകൾക്കപ്പുറം രാഷ്ട്രീയ ചർച്ചകൾക്കായി കോട്ടയം ജില്ലയിലെ മുതിർന്ന നേതാവിനെ സിപിഎം നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക