Image

കാപ്പനെ മെരുക്കാൻ അദ്ദേഹത്തിന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തേക്കും

Published on 02 July, 2020
 കാപ്പനെ മെരുക്കാൻ അദ്ദേഹത്തിന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തേക്കും

കോട്ടയം; യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി ഏത് മുന്നണിയിലേക്ക് പോകുമെന്ന കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല. എൽഡിഎഫിനെ തള്ളാതെയും ബിജെപിയെ ഒരു പടി മാറ്റി നിർത്തിയുമാണ് ജോസിന്റെ പ്രതികരണങ്ങൾ എന്നത് ശ്രദ്ധേയമാണ്. ഇതിനിടെ ജോസുമായി എല്ലാ ബന്ധങ്ങളും അറത്തുമുറിച്ചുവെന്ന് പ്രഖ്യാപിച്ച യുഡിഎഫ് യുടേൺ എടുത്തിരിക്കുകയാണ്.

'നല്ല കുട്ടിയായൽ' മുന്നണിയിലേക്ക് എടുക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് യുഡിഎഫ് വ്യക്തമാക്കിയത്. ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടുകയാണ് എൽഡിഎഫ്. ഇതിനായി പുതിയ ഫോർമുലയാണ് സിപിഎം ഒരുക്കുന്നത്. 

ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കാന്‍ സ്‌കറിയ തോമസ് വിഭാഗവുമായി ലയിക്കണമെന്ന ഫോര്‍മുല സിപിഎം മുന്നോട്ട് വെച്ചുവെന്നാണ് വിവരം. അങ്ങനെ തയ്യാറായാൽ കേരള കോൺഗ്രസ് എം ന്റെ കുത്തക മണ്ഡലമായ പാല സീറ്റ് വിട്ട് നൽകാൻ എൽഡിഎഫ് തയ്യാറായേക്കും. മാത്രമല്ല 9 മണ്ഡലങ്ങൾ കൂടി വിട്ട് നിൽകിയേക്കും.

എന്നാൽ പാലാ സീറ്റും കാനം രാജേന്ദ്രന്റെ വീടിരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റും ജോസിന് വിട്ടുകൊടുക്കാനുള്ള തിരുമാനം സിപിഎമ്മിന് തലവേദനയാകും. ജോസ് കെ മാണിയെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ പാലാ സീറ്റ് എൻസിപിക്കുള്ളതാണെന്നുമാണ് പാലാ എംഎൽഎയും എൻസിപി നേതാവുമായി മാണി സി കാപ്പൻ പറഞ്ഞത്.

അതേസമയം കാപ്പനെ മെരുക്കാൻ അദ്ദേഹത്തിന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക