Image

മലയാളികളുമായി ചിക്കാഗോ- കൊച്ചി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 02 July, 2020
മലയാളികളുമായി ചിക്കാഗോ- കൊച്ചി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു
ചിക്കാഗോ: വന്ദേഭാരത് മിഷന്റെ ഭാഗമായി ചിക്കാഗോ- കൊച്ചി എയര്‍ ഇന്ത്യ വിമാനം ജൂലൈ ഒന്നാം തീയതി ഒഹയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൃത്യം 12 മണിക്കു തന്നെ പുറപ്പെട്ടു. വീസ കാലാവധി കഴിഞ്ഞവരും, വിസിറ്റിംഗ് വിസയില്‍ വന്നവരുമായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും.

ലോക് ഡൗണ്‍ തുടങ്ങിയതിനുശേഷം ചിക്കാഗോയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനസര്‍വീസായിരുന്നു ഇത്. യാത്രക്കാര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായി ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ്‌ഫോഴ്‌സിന്റെ സേവനം എയര്‍പോര്‍ട്ടില്‍ ലഭ്യമായിരുന്നു. നിറഞ്ഞ സംതൃപ്തിയോടെയായിരുന്നു എല്ലാവരും യാത്രയയത്. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ ഫോമ ടാക്‌സ് ഫോഴ്‌സ് നടത്തുന്ന സേവനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നു യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.

വിമാന സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച കേന്ദ്ര സര്‍ക്കാരിനോടും, ഇന്ത്യന്‍ എംബസി, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായും ജൂലൈ അഞ്ചാം തീയതി പുറപ്പെടുന്ന വിമാനത്തിന്റെ  ബുക്കിംഗ് ഓണ്‍ലൈനില്‍ ആരംഭിച്ചതായും ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജും, റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടും അറിയിച്ചു.



മലയാളികളുമായി ചിക്കാഗോ- കൊച്ചി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടുമലയാളികളുമായി ചിക്കാഗോ- കൊച്ചി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക