Image

റെയ്ഡിനിടെ അക്രമികളുടെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published on 02 July, 2020
റെയ്ഡിനിടെ അക്രമികളുടെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റെയ്ഡിനിടെ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്രയടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. 12 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ തേടിയെത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്‌ലി പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ ബ്രികു ഗ്രാമത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. 2001ല്‍ ശിവ്‌ലി പോലീസ് സ്‌റ്റേഷനില്‍ വച്ച് മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബേ. രാജ്‌നാഥ് സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സന്തോഷ് ശുക്ല.

വെടിവെപ്പിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി. ഫോറന്‍സിക് ടീമടക്കമുള്ളവര്‍ പരിശോധന നടത്തിവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക