Image

അധികാരത്തിലെത്തിയാല്‍ എച്ച്1ബി വിസ പുനഃസ്ഥാപിക്കും: ജോ ബൈഡന്‍

Published on 02 July, 2020
അധികാരത്തിലെത്തിയാല്‍ എച്ച്1ബി വിസ പുനഃസ്ഥാപിക്കും: ജോ ബൈഡന്‍
വാഷിങ്ടണ്‍: നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എച്ച്1ബി വിസക്ക് താല്‍കാലികമായി ഏര്‍പ്പെടുത്തിയ നിരോധനം നീക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇന്ത്യയിലെ ഐ.ടി പ്രൊഫഷണലുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന യു.എസിലെ വിസാ സംവിധാനമാണിത്.

ഈ വര്‍ഷത്തേക്കുള്ള എച്ച് 1ബി വിസ ട്രംപ് റദ്ദാക്കിയിട്ടുണ്ട്. അത് എന്‍െറ ഭരണകൂടം ചെയ്യില്ല. ഈ രാജ്യത്തെ നിര്‍മ്മിക്കുന്നതില്‍ എച്ച് 1ബി വിസയിലെത്തിയവര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് ബൈഡന്‍ വ്യക്തമാക്കി. ക്രൂരമായ കുടിയേറ്റ നയങ്ങളാണ് ട്രംപ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നും ബൈഡന്‍ ആരോപിച്ചു.

ജൂണ്‍ 23നാണ് എച്ച്1ബി വിസ റദ്ദാക്കാന്‍ ട്രംപ് തീരുമാനിച്ചത്. അമേരിക്കന്‍ പൗരന്‍മാരുടെ തൊഴില്‍ സംരക്ഷിക്കാനായിരുന്നു തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ട്രംപിന്‍െറ നടപടി. ഏപ്രിലില്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഗ്രീന്‍കാര്‍ഡ് സേവനങ്ങള്‍ 90 ദിവസങ്ങള്‍ക്ക് റദ്ദാക്കാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക