Image

സെന്റ്.തോമസ് ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബാന ശുശ്രുഷ ഇന്ന് രാവിലെ 9 മണിക്ക് മാര്‍ത്തോമ്മ സീനായ് സെന്ററില്‍ നിന്ന്.

ഷാജീ രാമപുരം Published on 03 July, 2020
 സെന്റ്.തോമസ് ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബാന ശുശ്രുഷ ഇന്ന് രാവിലെ 9 മണിക്ക് മാര്‍ത്തോമ്മ സീനായ് സെന്ററില്‍ നിന്ന്.
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസന ആസ്ഥാനമായ ന്യൂയോര്‍ക്ക് സീനായ് സെന്ററില്‍ ഉള്ള ചാപ്പലില്‍ നിന്ന് ഇന്ന് (ജൂലൈ 3) ന്യൂയോര്‍ക്ക് സമയം രാവിലെ ഒന്‍പത് മണിക്ക് സെന്റ്.തോമസ് ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബാന ശുശ്രുഷ നടത്തും.


ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. ഭാരത ക്രൈസ്തവ സഭയുടെ അപ്പസ്‌തോലനും ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യരില്‍ ഒരുവനും ആയ വിശുദ്ധ തോമാശ്ലിഹയുടെ ഭാരത പ്രവേശനത്തെയും പ്രേഷിതപ്രവര്‍ത്തനത്തെയും ഓര്‍ക്കുന്ന ദിനം. എ.ഡി 52 ല്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍ തുറമുഖത്ത് കപ്പലിറങ്ങി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് രൂപം കൊടുത്തുവെന്ന് ക്രൈസ്തവരും അക്രൈസ്തവരും ആയ ചരിത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു.


ശ്ലൈഹിക അടിത്തറയുള്ള സഭകളുടെ വിശ്വാസ പാരമ്പര്യത്തിന്റെ കേന്ദ്രബിന്ദു അവ പിന്തുടരുന്ന ആരാധനക്രമ പാരമ്പര്യം ആണ്. മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ കാര്‍മ്മികത്വത്തില്‍ ഇന്ന് രാവിലെ ലൈവ് ടെലികാസ്റ്റിലൂടെ നടത്തപ്പെടുന്ന പ്രത്യേക ശുശ്രുഷയില്‍ ഏവരും പങ്കുചേരണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു. https://youtu.be/xYsKL88Vqog എന്ന യൂടൂബ് ലിങ്കിലൂടെ ഈ ശുശ്രുഷ ദര്‍ശിക്കാവുന്നതാണ്.

 സെന്റ്.തോമസ് ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബാന ശുശ്രുഷ ഇന്ന് രാവിലെ 9 മണിക്ക് മാര്‍ത്തോമ്മ സീനായ് സെന്ററില്‍ നിന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക