Image

തിലകന് മക്കൾ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനഃസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ശാന്തിവിള ദിനേശ്

Published on 03 July, 2020
തിലകന് മക്കൾ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനഃസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ പെരുന്തച്ചനായി വാഴ്‌ത്തപ്പെടുമ്പോഴും ജീവിതത്തിൽ ഏറെ വിഷമതകൾ മഹാനടൻ തിലകന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സഹപ്രവർത്തകനും സുഹൃത്തുമായ ശാന്തിവിള ദിനേശ്.

തിലകന് മക്കൾ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനഃസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ദിനേശ് പ്രതികരിച്ചു

തിലകൻ ചേട്ടന് മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു. അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണ്.
എന്നാലും അദ്ദേഹത്തിന് ഷമ്മിയെ ഭയങ്കര ഇഷ്‌ടമായിരുന്നു. തന്റെ പിൻഗാമിയെന്ന് വളരെ അന്തസോടെ പറയുമായിരുന്നു.

തിലകൻ ചേട്ടന് മക്കൾ സ്വസ്ഥത കൊടുത്തിരുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മനഃസമാധാനം എന്തെന്ന് അറിയാതെയാണ് ആ മനുഷ്യൻ മരിച്ചത്. സ്വന്തം ഫ്ളാറ്റിൽ നിന്ന് ഇറങ്ങി പോരേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി.

സമ്പത്തിലാണ് മക്കൾക്ക് നോട്ടം; നമ്മളെ വേണ്ട.അച്ഛൻ അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവർക്കില്ല. കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഇതായിരുന്നു


തിലകന് മക്കൾ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനഃസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ശാന്തിവിള ദിനേശ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക