Image

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മര്‍ദ്ദിച്ചതായി പരാതി

Published on 03 July, 2020
എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മര്‍ദ്ദിച്ചതായി പരാതി

കൊച്ചി : സംസ്ഥാനത്ത് വീണ്ടും പിഞ്ചു കുഞ്ഞിന് നേരെ ആക്രമണം. തൃപ്പൂണിത്തുറ തിരുവാങ്കുളത്ത് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മര്‍ദ്ദിച്ചവശയാക്കിയതായാണ് പരാതി. പാലക്കാട് സ്വദേശി ആനന്ദ് എന്നയാള സംഭവത്തില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസറ്റ് ചെയ്തു.


ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ മദ്യപിച്ചെത്തി കുഞ്ഞിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞെങ്കിലും അമ്മ പിടിച്ചതിനാല്‍ പരിക്ക് ഗുരുതരമല്ല. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ ഉള്‍പ്പെടെ പാടുകളുണ്ട്.

ആനന്ദ് മദ്യപിച്ചെത്തി കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് സമീപവാസികളും പരാതിപ്പെട്ടിട്ടുണ്ട്. 


ഇയാള്‍ക്കു രണ്ടു കുട്ടികളാണുള്ളത്. രണ്ടു വയസ്സാണ് ആദ്യത്തെ കുട്ടിക്ക്. കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനുപോലും അനുവദിക്കില്ലായിരുന്നെന്നും എടുത്തെറിയുകയും പൊള്ളലേല്‍പിക്കുകയും ചെയ്തതായും നാട്ടുകാര്‍ പറയുന്നു. 


വളര്‍ച്ചക്കുറവുള്ള കുഞ്ഞിനു വേണ്ടി ഏതാനും ആഴ്ചകള്‍ക്കു മുമ്ബ് നാട്ടുകാര്‍ പണം പിരിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു മുന്‍കൈ എടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക