Image

ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published on 03 July, 2020
ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ മരിച്ചു. ഒരു ഡിവൈഎസ്പിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊടും കുറ്റവാളി വികാസ് ദുബൈയെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. 12 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്‌ലി പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ ബ്രികു ഗ്രാമത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ തേടിയെത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. 


ബിജെപി നേതാവ് സന്തോഷ് ശുക്ലെയെ കൊലപ്പെടുത്തിയ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ദുബൈ പ്രതിയാണ്. രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയായിരിക്കെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ അംഗമായിരുന്നു ശുക്ല.


 അക്രമത്തിനു പിന്നിലുള്ള വികാസ് ഡൂബെയുടെ പേരിലുള്ളത് അറുപതോളം കൊലപാതക-കവര്‍ച്ച കേസുകള്‍. 


വികാസ് ഡൂബെയുടെ ആളുകള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണ്‍പൂരിലെ ഒരു ഗ്രാമവാസിയായ രാഹുല്‍ തിവാരി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് ഡൂബെയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഡൂബെ താമസിക്കുന്ന ബിക്രു ഗ്രാമത്തിലെത്തിയത്.


എന്നാല്‍, ഡൂബെയുടെ ആളുകള്‍ പോലീസിനെതിരെ കനത്ത അക്രമമഴിച്ചു വിടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക