Image

കനത്തമഴ; മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍

Published on 03 July, 2020
കനത്തമഴ; മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍

മുംബൈ: വെളളിയാഴ്ച്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി. കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ കനത്ത മഴയെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. 


മഴയെ തുടര്‍ന്ന് നഗരത്തില്‍ ജലവിതരണം, വൈദ്യുതി എന്നിവ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

ചില പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതികൂലസാഹചര്യം കണക്കിലെടുത്ത് പ്രദേശവാസികള്‍ പുറത്തേക്കിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക