Image

തിരുവനന്തപുരത്ത് അതീവജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published on 03 July, 2020
തിരുവനന്തപുരത്ത് അതീവജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് അതീവജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നലെ രോഗം സ്ഥീരികരിച്ചവരുടെ സമ്ബര്‍ക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും മന്ത്രി പറഞ്ഞു. 


തിരുവനന്തപുരം ജില്ല അടച്ചിടേണ്ട സാഹചര്യമില്ല. ആളുകള്‍ അത്യാവശ്യത്തിന് മാത്രമെ നഗരത്തിലേക്ക് വരാവൂ. 


എല്ലാവരും കര്‍ക്കശമായി സ്വയം തീരുമാനമെടുത്താല്‍ മാത്രമെ രോഗവ്യാപനം തടയാനാവൂയെന്നും കടകംപള്ളി പറഞ്ഞു. ഉറവിടം അറിയാത്താതായി 14 കേസുകളാണ് ഉള്ളതെന്നും ആന്റിജന്‍ ടെസ്റ്റ് ബ്ലോക്ക് തലത്തില്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


വിഎസ്‌എസ്സിയില്‍ എത്തുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. തമിഴ്നാട് കര്‍ണാടകം ആന്ധ്ര തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് സൈന്റിസ്റ്റുകള്‍ തുടര്‍ച്ചായി വന്നുപോകുന്ന സ്ഥലമാണ്.


 എന്നിട്ടും ആളുകള്‍ വരുമ്ബോഴും പോകുമ്ബോഴും യാതൊരു പരിശോധയും നടക്കുന്നില്ല. ഇന്ന് ജില്ലാ കളക്ടര്‍ വിഎസ്‌എസ് സി ഡയറക്ടര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുറത്തുനിന്നുവരുന്ന എല്ലാവരെയും ആന്‍ഡിജന്‍ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെടും. 


രോഗലക്ഷണങ്ങള്‍ ഉള്ളവരെ അവിടെത്തന്നെ ക്വാറന്റൈനില്‍ ആക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക