Image

രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍

Published on 03 July, 2020
രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍

ഇന്ത്യയിലെ ആദ്യ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍. കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പിക്ക് സഹായകമായാണ് ഇന്ത്യയില്‍ ആദ്യത്തെ പ്ലാസ്മാ ബാങ്കിന് തുടക്കമിടുന്നത്. 


കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയവര്‍ക്കാണ് പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയുക. 60 വയസില്‍ താഴെയുള്ളവര്‍ക്കാണ് പ്ലാസ്മ ദാനം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.


കരള്‍ രോഗ ചികിത്സാ കേന്ദ്രമായ വസന്ത് കുഞ്ജിലെ ഐഎല്‍ബിഎസിലാണ് പ്ലാസ്മ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പ്ലാസ്മ ദാനം ചെയ്യുന്നവരുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.


 എന്നാല്‍ കൊവിഡ് പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്ന ചികിത്സാ രീതി അല്ല ഇതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.


കൊവിഡ് മുക്തരായ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്ലാസ്മ ദാനം ചെയ്യാന്‍ സാധിക്കുക, 50 കിലോ ഭാരമുള്ള, 18- 60 വയസിന് ഇടയ്ക്കുള്ളവര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാം. ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, അമിത രക്ത സമ്മര്‍ദ്ദമുള്ളവര്‍, കാന്‍സര്‍ രോഗികള്‍, ഹൃദയം- വൃക്ക- കരള്‍ രോഗമുള്ളവര്‍ എന്നിവര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയില്ല. 


ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച്‌ ആശുപത്രികള്‍ക്ക് മാത്രമേ പ്ലാസ്മ ബാങ്കിനെ സമീപിക്കാന്‍ സാധിക്കൂ. കൊവിഡ് രോഗിക്കോ ബന്ധുക്കള്‍ക്കോ സാധ്യമല്ല. മന്ത്രി സത്യേന്ദ്ര ജെയിന്‍ പ്ലാസ്മ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക