Image

എല്‍ ഡി എഫിലേക്ക് പോകാനില്ലെന്ന് റോഷി അഗസ്റ്റിനും ചാഴികാടനും

Published on 03 July, 2020
എല്‍ ഡി എഫിലേക്ക് പോകാനില്ലെന്ന് റോഷി അഗസ്റ്റിനും ചാഴികാടനും

കോട്ടയം | യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ ഡി എഫിലേക്ക് പോകാന്‍ നീക്കം നടക്കുന്ന സാഹചര്യത്തില്‍ രണ്ട് പ്രമുഖ നേതാക്കള്‍ വിയോജിപ്പുമായി രംഗത്തെത്തി. 


എല്‍ ഡി എഫിലേക്ക് പോകാന്‍ പാര്‍ട്ടി തീരുമാനം എടുത്താല്‍ കൂടെയുണ്ടാകില്ലെന്ന് തോമസ് ചാഴിക്കാടന്‍ എം പിയും റോഷി അഗസ്റ്റിന്‍ എം എല്‍ എും ജോസ് കെ മാണിയെ അറിയിച്ചതായാണ് വിവരം.


പാര്‍ട്ടി യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെട്ടത് മുതല്‍ യു ഡി എഫിനെതിരെ ജോസ് കെ മാണിയും അണികളും  കടുത്ത വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ജോസിനൊപ്പം നിന്നെങ്കിലും ഒരു മൃദു സമീപനമാണ് റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും നടത്തിയിരുന്നത്. 

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നേതാക്കള്‍ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.


എന്നാല്‍ പാര്‍ട്ടിയിലെ മറ്റൊരു എം എല്‍ എയായ എം ജയരാജ് ജോസ് കെ മാണിക്കൊപ്പം ഉറച്ച്‌ നില്‍ക്കുന്നുണ്ട്. എല്‍ ഡി എഫിനൊപ്പം പോകണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 


എന്നാല്‍ മുതിര്‍ന്ന രണ്ട് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു മുന്നണിയിലും ചേരേണ്ടെന്ന നിലപാടായിരിക്കും പാര്‍ട്ടി കൈക്കൊള്ളുക


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക