Image

തിന്മയുടെ മേല്‍ നന്മ നേടിയ വിജയമാണിതെന്നു പി.ജെ. ജോസഫ്

Published on 03 July, 2020
തിന്മയുടെ മേല്‍ നന്മ നേടിയ വിജയമാണിതെന്നു പി.ജെ. ജോസഫ്

തൊടുപുഴ∙ രാഷ്ട്രീയത്തിലെ കളകള്‍ പറിച്ചു നീക്കുന്ന കാലമാണിതെന്നു പി.ജെ. ജോസഫ്. ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടാണു തൊടുപുഴയില്‍ ജോസഫ് പ്രതികരിച്ചത്. തിന്മയുടെ മേല്‍ നന്മ നേടിയ വിജയമാണിത്. 


വിപ്പ് സംബന്ധിച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ജൂലൈ ഏഴിനു പുറത്ത് വരും. ഇതിനുശേഷം കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരുന്നതാണ്.

തിരുവല്ല നഗരസഭയിലെ ഒമ്ബതില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ ഞങ്ങളുടെ പക്ഷത്തേക്കു മാറി. കൂടുതല്‍ പേര്‍ ഞങ്ങള്‍ക്കൊപ്പം ചേരുന്നതാണ്. ജോസ് ഇടതുപക്ഷത്തേക്കു പോകുന്നതു സംബന്ധിച്ച്‌ അവര്‍ക്കു തീരുമാനമെടുക്കാമെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക