Image

ഇന്ത്യയും അമേരിക്കയും ശാസ്ത്ര-ബഹിരാകാശ മേഖലയില്‍ കൈകോര്‍ക്കുന്നു

Published on 03 July, 2020
ഇന്ത്യയും അമേരിക്കയും ശാസ്ത്ര-ബഹിരാകാശ മേഖലയില്‍ കൈകോര്‍ക്കുന്നു

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും ബഹിരാകാശ രംഗത്ത് ധാരണയ്‌ക്കൊരുങ്ങുന്നു. ശാസ്ത്ര ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ വിദഗ്ധ സംഘം അമേരിക്കയുമായി ആദ്യ ഘട്ട ചര്‍ച്ച നടന്നതായി ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. 


അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജീത് സിംഗ് സന്ധുവാണ് വിവരം പുറത്തുവിട്ടത്. ബഹിരാകാശ -ശാസ്ത്രഗവേഷണ രംഗത്തെ നൂതനമായ സംരംഭങ്ങള്‍ക്ക് അമേരിക്ക ഇന്ത്യയുമായി ധാരണയ്ക്ക് തയ്യാറായതായി സന്ധു പറഞ്ഞു.


അമേരിക്കയിലെ ബഹിരാകാശ രംഗത്തെ തീരുമാനങ്ങളെടുക്കുന്ന നാഷണല്‍ സ്‌പേസ് കൗണ്‍സിലിന്റെ മേധാവി കെല്‍വിന്‍ ഡൊറേഗ് മീയറും, എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്‌കോട്ട് പെയ്‌സുമായിട്ടാണ് ഇന്ത്യന്‍ സ്ഥാനപതി സംസാരിച്ചത്. ' കെല്‍വിന്‍ ഡൊറേഗ് മീയറും, എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്‌കോട്ട് പെയ്‌സുമായി വിശദമായി സംസാരിച്ചു. 


ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍ പങ്കുവെയ്ക്കാനും വിവരസാങ്കേതിക മേഖലയിലെ പുത്തന്‍ അറിവുകള്‍ പങ്കുവെയ്ക്കാനും അമേരിക്ക സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും ഭാവിയില്‍ ഇതേമേഖലയില്‍ വളരെ മുന്നോട്ട് പോകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്' സന്ധു പറഞ്ഞു.


അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കു നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്നുള്ള പ്രക്ഷോഭത്തില്‍ കേടുവരുത്തിയ മഹാത്മാഗാന്ധി പ്രതിമ വീണ്ടും അനാഛാദനം ചെയ്ത ചടങ്ങും നടന്നതായി സന്ധു അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക