മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്, നിര്‍മാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവര്‍ക്കെതിരേ പരാതി.
ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ 'സഡക്ക്-2'വിന്റെ പോസ്റ്ററില്‍ കൈലാസ് മാനസരോവറിന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഹിന്ദു മത വികാരത്തെ മുറിപ്പെടുത്തുന്നതാണ് എന്നാണ് പരാതിക്കാരനായ ചന്ദ്ര കിഷോറിന്റെ ആരോപണം.
കേസില്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജൂലൈ 8 ന് വീണ്ടും വാദം കേള്‍ക്കും. ഐപിസി 295 എ (മത വികാരങ്ങളെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആദിത്യ റോയ് കപൂര്‍ എന്നിവരാണ് 'സഡക് 2'ലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.