Image

ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന് കോ​ട​തി വി​ല​ക്ക്

Published on 03 July, 2020
ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന് കോ​ട​തി വി​ല​ക്ക്

കൊ​ച്ചി: സു​രേ​ഷ് ഗോ​പി​യു​ടെ 250-ാം ചി​ത്ര​ത്തി​ന് കോ​ട​തി​യു​ടെ വി​ല​ക്ക്. ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സു​രേ​ഷ് ഗോ​പി എ​ത്തു​ന്ന ചി​ത്ര​ത്തി​നാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


 പ​ക​ര്‍​പ്പ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി പ​രി​ഗ​ണി​ച്ച്‌ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് വി​ധി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കാനിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ്‌, രചന ഷിബിന്‍ ഫ്രാന്‍സിസ് എന്നിവരാണ്.


ഷാ​ജി കൈ​ലാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി പ്ര​ഖ്യാ​പി​ച്ച ക​ടു​വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ക​ടു​വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ക​ഥാ​പാ​ത്ര​വും പ​ക​ര്‍​പ്പ​വ​കാ​ശ​വും ലം​ഘി​ച്ചെ​ന്ന പ​രാ​തി പ​രി​ശോ​ധി​ച്ചാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്രം കോ​ട​തി വി​ല​ക്കി​യ​ത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് 'കടുവ'യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.


ര​ണ്ടു ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​മേ​യം ഒ​ന്നാ​യ​തോ​ടെ​യാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ക​ടു​വ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​യ​മ​ന​ട​പ​ടി​ക്ക് ത​യാ​റാ​യ​ത്. സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 


ഹര്‍ജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി.


സു​രേ​ഷ് ഗോ​പി​യു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ണ്‍ 26ന് ​ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ടു​വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക