Image

മാതാവിന്റെ കാമുകന്‍ അഞ്ചുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Published on 03 July, 2020
മാതാവിന്റെ കാമുകന്‍ അഞ്ചുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഹൈദരാബാദ്: അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.   ഹൈദരാബാദിനടുത്തുള്ള ഗഡ്‌കേശറില്‍ വ്യാഴാഴ്ചയാണ് സംഭവം. മരിച്ച കുട്ടിയുടെ അമ്മയുടെ കാമുകനാണ് യുവാവ്. കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തിയ ഇയാളെ അവര്‍ അവഗണിച്ചതായും വീട്ടില്‍ മറ്റൊരാളെ കണ്ടെന്നും പൊലീസ് പറയുന്നു. ഈ സംഭവമാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സിത്രീയുമായുള്ള വാക് തര്‍ക്കത്തിനൊടുവില്‍ പ്രതി ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.

ആത്മഹത്യക്ക് ശ്രമിക്കുന്നതിന് മുമ്പ് പ്രതി ;വീട്ടിലുണ്ടായിരുന്ന ആളുടെയും കഴുത്തിന് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. സംഭവമറിഞ്ഞയുടനെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മയുമായുള്ള ബന്ധം ഇയാള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ എന്തിനാണ് കുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക