Image

കെ.എസ്.ഇ.ബിയുടെ സോളാര്‍ പദ്ധതിക്കെതിരെ കെ.സുരേന്ദ്രന്‍; ബോര്‍ഡിന്റെ ലക്ഷ്യം 1000 കോടിയുടെ അഴിമതിയെന്ന്

Published on 03 July, 2020
കെ.എസ്.ഇ.ബിയുടെ സോളാര്‍ പദ്ധതിക്കെതിരെ കെ.സുരേന്ദ്രന്‍; ബോര്‍ഡിന്റെ ലക്ഷ്യം 1000 കോടിയുടെ അഴിമതിയെന്ന്

കോട്ടയം: സംസ്ഥാനത്ത് പുരപ്പുറം സോളാര്‍ വൈദ്യുത പദ്ധതിയുടെ മറവില്‍ 1000 കോടിയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സൗജന്യമായി സോളാര്‍ പ്ലാന്റ് സ്ഥാപിക്കും എന്നുപറഞ്ഞ കെ.എസ്.ഇ.ബി പദ്ധതി അട്ടിമറിച്ച് ടാറ്റയ്ക്ക് കോടികള്‍ കൊയ്യാന്‍ അവസരമുണ്ടാക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബിയെ ഉപയോഗിച്ച് നടത്തുന്ന അഴിമതിയുടെ പിന്നില്‍ മുഖ്യമന്ത്രി,വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി എന്നിവരാണ്. മറ്റു കമ്പനികളെ ഒഴിവാക്കാന്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ മാറ്റി 
ടാറ്റയെ മാത്രം കരാറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉല്‍പാദകന്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ 10,000 മുതല്‍ 18,000 രൂപ അധികം നല്‍കണം. ഉപഭോക്താവ് കെ.എസ്.ഇ.ബിയില്‍ നിന്നും വാങ്ങിക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥ. 50 മെഗാവാട്ട് വൈദ്യുതി 
ഉത്പാദിപ്പിക്കാന്‍ 90 കോടിയിലേറെ രൂപ അധികം നല്‍കേണ്ട ഗതികേടാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക