Image

വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലി നാളെ

Published on 03 July, 2020
വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലി  നാളെ

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലി ആഘോഷം പിറന്നാള്‍ ദിനമായ ജൂലായ് നാലിന് ശനിയാഴ്ച്ച അമേരിക്കന്‍ സമയം രാവിലെ 8:00 (AM) മണിക്ക് സൂം മീറ്റിംങ്ങിലുടെ ലോകമെമ്പാടുള്ള അംഗങ്ങള്‍ സ്ഥാപക നേതാക്കളോടൊപ്പം ദീപം തെളിയിച്ച് ആഘോഷിക്കുന്നു.

1995ല്‍ ന്യൂ ജേഴ്‌സിയില്‍വച്ച് ജൂലൈ 1 മുതല്‍ 3 വരെ നടന്ന ലോക മലയാളി കണ്‍വന്‍ഷനില്‍ ജന്മം കൊണ്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ വളര്‍ന്നു വലുതായി ആഗോള തലത്തില്‍ പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആരംഭത്തില്‍ നേതൃത്വം നല്‍കിയ നേതാക്കളോടും, അതിനു ദൃക്‌സാക്ഷികളായ പ്രമുഖരോടുമൊപ്പം ലോകത്തെമ്പാടുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബാംഗങ്ങള്‍ ഒരേ മനസ്സോടെ ആഘോഷിക്കുമ്പോള്‍ സൂം മീറ്റിംങ്ങിലുടെയുള്ള നിങ്ങളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്നും തഥവസരത്തില്‍ ലോകമെമ്പാടുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ അവരവരുടെ വീടുകളില്‍ ദീപം തെളിയിക്കുന്നതില്‍ നിങ്ങളും കുടുംബസമേതം പങ്കാളികളാകണമെന്നും സ്‌നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.

പ്രസ്തുത ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രുപീകരണത്തില്‍ പങ്കാളികളും, നേതൃനിരയില്‍ നമ്മെ നയിക്കുകയും ചെയ്ത നമ്മെ വിട്ടുപിരിഞ്ഞ ആദരണീയരായ ശ്രീ. ടി.എന്‍.ശേഷന്‍, ശ്രീ.കെ.പി.പി.നമ്പ്യാര്‍, പത്മ ഭൂഷണ്‍ ഡോക്ടര്‍ ഇ.സി.ജി.സുദര്‍ശന്‍, ഡോ.ഡി.ബാബുപോള്‍, ഡോ.ശ്രീധര്‍കാവില്‍, ശ്രീ.അയ്യപ്പപണിക്കര്‍ ഡോ.പോളി മാത്യൂ, ശ്രീ. മുകുള്‍ ബേബികുട്ടി, ശ്രീ.സാം മാത്യു, ശ്രീ.സെബാസ്റ്റ്യന്‍ ചക്കുപുരക്കല്‍, ശ്രീ.തിരുവല്ല ബേബി,   ശ്രീ ജോര്‍ജ്ജ് വിളങ്ങപ്പാര, ശ്രീ. ജോണ്‍ കൊച്ചു കണ്ടത്തില്‍ തുടങ്ങിയ പ്രമുഖരെ അനുസ്മരിക്കുന്നതോടൊപ്പം സ്ഥാപക നേതാക്കളെ അനുമോദിക്കുകയും ചെയ്യുന്നു. കൂടാതെ കോവിഡ് മഹാമാരിയില്‍ നമ്മളെ വിട്ടുപിരിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആരംഭത്തില്‍ പങ്കാളികളായിരുന്ന പ്രശസ്ത ചലച്ചിത്ര താരം ശ്രീ.മധു, മുന്‍മന്ത്രി ശ്രീ.എം.എ.ബേബി, പ്രമുഖ പത്രപ്രവര്‍ത്തകര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, നമ്മുടെ നേതാക്കള്‍ കൂടാതെ നമ്മുടെ അംഗങ്ങളും പ്രശസ്തരുമായ സുപ്രീം കോടതി ജഡ്ജി. ശ്രീ.കുര്യന്‍ജോസഫ്, ഡോ.ജെ.അലക്‌സാണ്ടര്‍, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, അംബാസഡര്‍. ശ്രീ. റ്റി.പി.ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

ഈ മഹത്തായ ആഘോഷപരിപാടികളില്‍ നിങ്ങളുടെ സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി ഗ്ലോബല്‍ സെക്രട്ടറി ജെനറല്‍മാരായ സി. യൂ. മത്തായി, ജെ.കില്ല്യന്‍ എന്നിവര്‍ സംയുക്തമായി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കന്‍ മലയാളികളെയും അമേരിക്ക റീജിയണല്‍, പ്രൊവിന്‍ഷ്യല്‍ ഭാരവാഹികളെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളെയും ഇ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്യുന്നതായി അഡ്വൈസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്, ചെയര്‍മാന്‍ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍ മുതലായവര്‍ സ്‌നേഹപൂര്‍വ്വം അറിയിക്കുന്നതായി പറഞ്ഞു.

ഗ്ലോബല്‍ ചെയര്‍മാന്‍മാരായ ഡോക്ടര്‍ എ. വി. അനൂപ്, ഡോ. പി. എ. ഇബ്രാഹിം ഹാജി, ഗ്ലോബല്‍ പ്രെസിഡന്റുമാരായ ജോണി കുരുവിള, ഗോപാല പിള്ളൈ മുതലായവയര്‍ പരിപാടികള്‍ വന്‍ വിജയമായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ഗ്ലോബല്‍ മലയാളികളെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.


ഡബ്ല്യുഎം.സി സിൽവർ ജൂബിലി ആഘോഷകമ്മിറ്റി അംഗങ്ങൾ:-

ശ്രീ.ആൻഡ്രൂ പാപ്പച്ചൻ                                  ശ്രീപ്രിയദാസ് 

ശ്രീ.ആലക്സ് കോശി                                      ഡോജോർജ്ജ് ജേക്കബ് 

ശ്രീഐസക് ജോൺ പട്ടാണിപറമ്പിൽ  ഡോഇബ്രാഹിം ഹാജി 

ഡോ.വി.അനൂപ്,                                    ശ്രീജോണി കുരുവിള 

ശ്രീഗോപാലപിള്ള                                        ശ്രീടി.പിവിജയൻ  

ശ്രീബേബി മാത്യു                                          ശ്രീജോൺ മത്തായി 

ശ്രീ  തോമസ് അറമ്പൻകുടി                         ശ്രീ ബി .റ്റി. ജോജോ

ശ്രീ പ്രിയൻ സി ഉമ്മൻ                                  ശ്രീസി.പി.രാധാകൃഷ്ണൻ 

ശ്രീ പോൾ പറപ്പള്ളി

Join Zoom Meeting : https://us02web.zoom.us/j/6683804507?pwd=TEs1Y0pmS004VVFBSEEvdlpDSIRKZz09 

Time : July 4th. 2020, 06:30 PM IST,5.00 UAE, 8.00AM CST, 9.00AM EST, NORTH AMERICAN TIME CST 8:00 AM EST 9:00AM

Meeting ID : 668 380 4507  Password : 636868

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക