Image

ഉച്ചഭക്ഷണ പദ്ധതിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് അടുത്ത ആഴ്ച മുതല്‍

Published on 03 July, 2020
ഉച്ചഭക്ഷണ പദ്ധതിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് അടുത്ത ആഴ്ച മുതല്‍


തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 
നേതൃത്വത്തില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീപ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായി അരിയും 9 ഇന പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റുകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക