Image

വയനാട്ടിലെ ആസാദ് മൂപ്പന്റെ ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു

Published on 03 July, 2020
വയനാട്ടിലെ ആസാദ് മൂപ്പന്റെ ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു


വയനാട്: വയനാട് മേപ്പാടിയിലെ ഡി.എം. വിംസ് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഡിഎം എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോക്ടര്‍ ആസാദ് മൂപ്പന്‍ തങ്ങളുടെ മെഡിക്കല്‍ കോളേജ് സര്‍ക്കാറിന് കൈമാറാനുള്ള സന്നദ്ധത രേഖമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.  ഡോ. ആസാദ് മൂപ്പനുമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിലെ അടിസ്ഥാനസൗകര്യം, ഏറ്റെടുക്കാനുള്ള സാമ്പത്തികച്ചെലവ് തുടങ്ങിയ കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് സ്ഥാപിക്കാന്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് 50 ഏക്കര്‍ഭൂമി സൗജന്യമായി നല്‍കിയിരുന്നു. 2015-ല്‍ നിര്‍മാണത്തിനായി കല്ലിടുകയും ചെയ്തിരുന്നു. എന്നാല്‍, എല്‍.ഡി.എഫ്. സര്‍ക്കാര്‍ അത് ഉപേക്ഷിച്ചു. ചേലോട് എസ്റ്റേറ്റില്‍ പുതിയ മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ പിന്നീട് നീക്കംനടത്തി. അതും ഉപേക്ഷിച്ചാണ് വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ ഡി.എം. വിംസ് ഏറ്റെടുക്കാന്‍ ആലോചിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക