Image

ഷംന കാസിമിന്റെ വീട്ടില്‍ സിനിമ നിര്‍മ്മാതാവിന്റെ പേരില്‍ എത്തിയ ആളും വ്യാജന്‍

Published on 03 July, 2020
ഷംന കാസിമിന്റെ വീട്ടില്‍ സിനിമ നിര്‍മ്മാതാവിന്റെ പേരില്‍ എത്തിയ ആളും വ്യാജന്‍

കൊച്ചി : ഷംന കാസിമിന്റെ വീട്ടില്‍ സിനിമ നിര്‍മ്മാതാവിന്റെ  പേരില്‍ എത്തിയ ആളും വ്യാജന്‍. കോട്ടയം സ്വദേശിയായ പന്തല്‍ പണിക്കാരന്‍ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി വീട്ടിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ജൂണ്‍ 20നാണ് ഷംന കാസിമിന്റെ വീട്ടില്‍ നിര്‍മ്മാതാവെന്ന് പരിചയപ്പെടുത്തി രാജു എത്തിയത്. സിനിമ നിര്‍മ്മാതാവ് ജോണി എന്നായിരുന്നു  ഷംന കാസിമിന്റെ ഉമ്മയോട് സ്വയം പരിചയപ്പെടുത്തിയത്. ഷംന വിളിച്ചിട്ടാണ് വീട്ടിലെത്തിയതെന്നും അറിയിച്ചു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ഷംന കാസിമിനെ ഫോണില്‍ വിളിച്ച് കാര്യം തിരിക്കയപ്പോഴാണ് ആരോടും വരാന്‍ ആവശ്യപ്പെട്ടില്ലെന്ന വിവരം ലഭിച്ചത്. ഇതോടെ  ഇയാള്‍   സ്ഥലം വിട്ടു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ്  ജോണി എന്ന നിര്‍മാതാവിന്റെ പേരില്‍ എത്തിയത് കോട്ടയം സ്വദേശി രാജുവാണെന്ന്  മനസ്സിലായത്. സൗണ്ട് ഉപകരണങ്ങളും പന്തലും വാടകയ്ക്ക് നല്‍കുന്ന രാജു ഷംനയുടെ വീട്ടില്‍ എന്തിന് വന്നു എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. ഇതിനിടെ വരന്റെ ഫോട്ടോ എന്ന പേരില്‍ തട്ടിപ്പ് സംഘം ഉപയോഗിച്ച ടിക് ടോക് താരം യാസറിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തു. തട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് യാസര്‍ നല്‍കിയ മൊഴി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക