Image

ലോകത്ത് കൊവിഡ് രോഗികള്‍ 1.11 കോടി കവിഞ്ഞു; മരണം 5.26 ലക്ഷവും

Published on 03 July, 2020
ലോകത്ത് കൊവിഡ് രോഗികള്‍ 1.11 കോടി കവിഞ്ഞു; മരണം 5.26 ലക്ഷവും

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 11,111,775 ല്‍ എത്തി. 526,723 പേര്‍ ഇതിനകം മരണമടഞ്ഞു. 6,220,243 പേര്‍ രോഗമുക്തരായപ്പോള്‍, 4,364,809 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍, നാലായിരത്തോളം പേര്‍ മരണമടഞ്ഞു. അമേരിക്കയില്‍ നാല്പതിനായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍, ഇന്ത്യയില്‍ 23,000 പേര്‍ രോഗികളായി. ഈ നിലയ്ക്ക് രോഗികളുടെ എണ്ണം കൂടിയാല്‍ ഞായാഴ്ചയ്ക്കകം ഇന്ത്യ റഷ്യയെ മറികടക്കും.


അമേരിക്കയില്‍ 2,872,042 പേര്‍ രോഗികളായി. അതില്‍ ഒരു ദിവസത്തിനുള്ളില്‍ +36,358 പേരും. ഇതുവരെ131,885 പേര്‍ മരിച്ചു. ഇന്നു മാത്രം +400 പേര്‍. ബ്രസീലില്‍ 1,508,991 പേര്‍ രോഗികളായപ്പോള്‍ +7,638 ഇന്നു മാത്രം രോഗികളായി. ആകെ 62,304 പേര്‍ മരിച്ചു. ഇന്നു മാത്രം+314 പേര്‍. റഷ്യയില്‍ 667,883 പേര്‍ രോഗികളായി. +6,718 ഇന്നു മാത്രം രോഗികളായി. ഇതുവരെ 9,859 പേര്‍ മരിച്ചു. ഇന്നു മാത്രം +176.

ഇന്ത്യയില്‍ 649,889 പേര്‍ രോഗികളായപ്പോള്‍ +22,721 പേര്‍ ഇന്നു മാത്രം രോഗികളായി. 18,669 പേര്‍ മരിച്ചു. ഇന്നു മാത്രം +444 പേര്‍. സ്‌പെയിനില്‍ 297,625 പേര്‍ രോഗികളായി. ഇന്നു മാത്രം +442 ആകെ 28,385 പേര്‍ മരിച്ചു. ഇന്നു മാത്രം+17 പേര്‍.
രോഗികളുടെയും മരണത്തിലും ഏറെ മുന്നിലെത്തുന്ന മെക്‌സിക്കോയില്‍ 238,511 പേര്‍ രോഗികളായപ്പോള്‍ +6,741 പേര്‍ ഇന്നു മാത്രം രോഗികളായി. ആകെ29,189 പേര്‍ മരിച്ചു. +679 പേര്‍ ഈ മണിക്കൂറുകളില്‍ മരണമടഞ്ഞു. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക