Image

മലയാളത്തിന്റെ ബേപ്പൂര്‍ സുല്‍ത്താനു സ്‌നേഹാഞ്ജലികള്‍ (ജയശങ്കര്‍ജി)

Published on 05 July, 2020
 മലയാളത്തിന്റെ ബേപ്പൂര്‍ സുല്‍ത്താനു സ്‌നേഹാഞ്ജലികള്‍ (ജയശങ്കര്‍ജി)
അദ്ദേഹം നാട്ടിന്‍ പുറത്തെ തന്റെ വീടിന്റെ കോലായിലെ ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു വിശ്രമിയ്ക്കുക ആയിരുന്നില്ല. പച്ചയായ മനുഷ്യന്റെ ജീവിതത്തെ, വളരെ ലളിതമായ ഭാഷയില്‍ മലയാളത്തിന് വേണ്ടി കടലാസുകളില്‍ മഷി പരത്തി  പറഞ്ഞു കൊടുക്കുക ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ മലയാള ഭാഷയിലും,സാഹിത്യത്തിലും വ്യത്യസ്തമായ കൈ ഒപ്പു ചാര്‍ത്തി കടന്നു പോയിട്ടു 26  വര്ഷം പിന്നിടുന്നു.

മലയാള ഭാഷയിലെ അതിനൂതന വാക് പയറ്റുകളും,ശൈലികളും ഒന്ന് എടുത്തു ഉപയോഗിക്കാതെ ലളിതവും,ഹാസ്യവും,നര്‍മ്മവും,നാടിന്റെ തനിമയുള്ള മലയാളവും കൊണ്ട് ധന്യമാക്കിയ  കഥകളും,നോവലുകളും ആയിരുന്നു അദ്ദേഹത്തിന്റേത്.മലയാള നിഘണ്ടുവില്‍ ഇന്നുവരെ കാണാത്ത പല മലയാള പദങ്ങളും,ശൈലികളും ഈ ബഷീറിന്റെ മാത്രം സ്വന്തം ആണ് .ബടുക്കൂസ്,ഗുത്തിന ഹാലിട്ട ലിത്താപ്പോ,മ്മിണിശ്ശ, ബുദ്ദൂസ്,... അങ്ങിനെ നീളുന്ന നിരവധിയേറെ കഥാ പാത്രങ്ങളും വാക്കുകളും.

വായനക്കാരെ ,ആടുകള്‍ പുസ്തകം തിന്നുന്നതിനോടും,ബ്രിട്ടീഷ് അധികാരി വര്‍ഗ്ഗത്തിന്റെ ഇന്ത്യന്‍ സേവകരെ  പട്ടിയോടും, ഇന്നുവരെ കാണാത്ത ,സാങ്കല്പീക പ്രണയത്തിലെ നായിഅയ്ക്കു പനിനീര്‍ പുഷ്പങ്ങള്‍  നട്ടു വളര്‍ത്തുന്ന നായകനും, അങ്ങിനെ പ്രണയവും,സ്‌നേഹവും,സമകാലികതയും,രാഷ്ട്രീയവും എല്ലാം കടലാസില്‍ പരത്തി ആ നാട്ടിന്‍പുറത്തുകാരന്‍ കടന്നു പോയി.

പല മാധ്യമങ്ങളും രാഷ്ട്രീയ  മഴയില്‍ കുട നിവര്‍ത്തി ഇടം നിറച്ചപ്പോള്‍,മലയാള സാഹിത്യത്തിന്റെ സുല്‍ത്താനായി വാണ "ബഷീര്‍' നു  ഈ മഴക്കാലത്ത് ഓര്‍മ്മ പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കുവാന്‍   മലയാള മാധ്യമ സാഹിത്യലോകം  മനപൂര്‍വ്വമോ അല്ലാതെയോ മറന്നുവോ?

ആധുനിക ഓണ്‍ലൈന്‍ സാഹിത്യ,വായന രംഗത്ത് പുതിയ തലമുറ എത്രത്തോളം മലയാള സാഹിത്യത്തെ അടുത്തറിയുന്ന എന്നത് ഒരു ചോദ്യ ചിഹ്നം ആണ്.

 സ്‌നേഹത്തിന്റെ,സാമൂഹിക പ്രശ്‌നങ്ങളുടെ , കുടുംബ ബന്ധങ്ങളുടെ ,വൈകാരിക സംഘര്‍ഷങ്ങളുടെ ,രാഷ്ട്രീയത്തിന്റ ഒക്കെ  പശ്ചാത്തലം വളരെ ലളിതവും,നര്‍മ്മവും,നിറഞ്ഞ സുന്ദരമായ വരികളിലൂടെ മലയാളിയിക്കും മലയാളത്തിനും സമ്മാനിച്ച  നാട്ടിന്‍പുറത്തിന്റെ വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള സാഹിത്യകാരന്മാരെ ,അവരുടെ സൃഷ്ടികളെ  പുതിയ തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുക എന്നത് പഴയ  തലമുറക്കാരുടെ കടമകൂടിയാണ് എന്ന്  ഈ ഓര്‍മ്മ ദിനത്തില്‍  എടുത്തു പറയുന്നു
"മലയാളത്തിന്റെ ബേപ്പൂര്‍ സുല്‍ത്താന്  സ്‌നേഹാഞ്ജലികള്‍ "

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക