കോഴിക്കോട്: അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റില്‍ ആറ് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ ഫ്ളാറ്റിലെ രോഗബാധിതരുടെ എണ്ണം 11 ആയി. ഞായറാഴ്ച വൈകിരട്ടോടെയാണ് ഈ ഫ്ളാറ്റിലെ താമസക്കാരായ അഞ്ച് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.
നഗരത്തിലെ കണ്ടയ്ന്മെന്റ് സോണില്‍ ഒരേ ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവര്‍ രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മരണശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്തിരുന്നത് ഈ ഫ്ളാറ്റില്‍ ആയിരുന്നു. ഇദ്ദേഹത്തില്‍നിന്നാണ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് രോഗം പകര്‍ന്നത് എന്നായിരുന്നു ആദ്യംലഭിച്ച സൂചന. എന്നാല്‍ ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആയി. അതുകൊണ്ടുതന്നെ
ഫ്ളാറ്റില്‍നിന്നാണ് സെക്യൂരിറ്റി ജീവനക്കാരനും മറ്റുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം.
കോഴിക്കോട് നഗരത്തില്‍ ഉറവിടമറിയാത്ത നാല് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.