Image

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇനി ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് നല്കില്ല

Published on 05 July, 2020
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇനി ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് നല്കില്ല
ജനീവ: മലമ്പനിക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനും എച്ച്.ഐ.വി. മരുന്നുകളായ ലോപിനാവിര്‍, റിട്ടൊനാവിര്‍ സംയുക്തവും ഇനിമുതല്‍ കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ നല്‍കില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.). ഈ മരുന്നുകള്‍ നല്‍കിയിട്ടും മരണസംഖ്യ കുറയാത്തതാണ് തീരുമാനത്തിനു പിന്നില്‍

ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തവര്‍ക്കും പ്രതിരോധ മരുന്നായും ഇവ ഉപയോഗിക്കുന്നതു സംബന്ധിച്ച് നടന്നു വരുന്ന പഠനങ്ങളെ തീരുമാനം ബാധിക്കില്ല.

റെംഡെസിവിര്‍; ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ലോപിനാവിര്‍, റിട്ടൊനാവിര്‍, ലോപിനാവിര്‍-റിട്ടൊനാവിര്‍ സംയുക്തം എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് കോവിഡ് ചികിത്സയ്ക്കുള്ള പരീക്ഷണങ്ങള്‍ നടക്കുന്നത്.

39 രാജ്യങ്ങളില്‍നിന്നായി 5500 രോഗികളെ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതെന്നും ഇതിന്റെ ഇടക്കാല റിപ്പോര്‍ട്ട് അടുത്തുതന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ്ഗബ്രിയേസൂസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക