Image

250 ജീവനക്കാര്‍ക്ക് കൊവിഡ്; ബജാജ് ഫാക്ടറി അടച്ചിടണമെന്ന് തൊഴിലാളികള്‍

Published on 06 July, 2020
250 ജീവനക്കാര്‍ക്ക് കൊവിഡ്; ബജാജ് ഫാക്ടറി അടച്ചിടണമെന്ന് തൊഴിലാളികള്‍

മുംബൈ| 250 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബജാജ് നിര്‍മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിടമെന്ന ആവശ്യവുമായി തൊഴിലാളികള്‍. ഇന്ത്യയിലെ മുന്‍നിര മോട്ടോര്‍ ബൈക്ക് കയറ്റുമതി കമ്ബനിയാണ് ബജാജ് ഓട്ടോ. 


ജിവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കമ്ബനിയുടെ പ്രവര്‍ത്തനം പാതി നിലച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ കമ്ബനി താല്‍ക്കാലികമായി അടച്ചിടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.


വൈറസിന്റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച്‌ അവസാനത്തോടെ രാജ്യം സമ്ബൂര്‍ണ്ണ ലോക് ഡൗണിലേക്ക് പോയിരുന്നു. എന്നാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. ഇതേത്തുടര്‍ന്ന് നിരവധി ചെറുകിട കച്ചവടക്കാരും നിര്‍മാണ യൂണിറ്റുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.


എന്നാല്‍, ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഓട്ടോ ജീവനക്കാരില്‍ രോഗബാധ ഉയര്‍ന്നിട്ടും കമ്ബനി അടച്ചിടാന്‍ തയ്യാറായിരുന്നില്ല. ജീവനക്കാര്‍ ജോലിക്കുവരാന്‍ ഭയന്നതോടെ ജോലിക്ക് എത്താത്തവര്‍ക്ക് ശമ്ബളം ലഭിക്കില്ലെന്നും മറ്റും പറഞ്ഞ് കമ്ബനി ഈ ആഴ്ച ജീവനക്കാര്‍ക്ക് കത്ത് അയച്ചിരുന്നു. 


ചിലര്‍ ഇപ്പോഴും ജോലിക്ക് എത്തുന്നുണ്ട്. ചിലര്‍ വരാന്‍ ഭയപ്പെടുന്നതിനാല്‍ അവധിയെടുത്ത് ഇരിക്കുന്നുണ്ടെന്നും ബജാജ് ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തെങ്കഡെ ബാജിറാവു പറഞ്ഞു.


ജൂണ്‍ 26ന് ഫാക്ടറിലെ ഏകദേശം 8,000 ജീവനക്കാരില്‍ 140 പേര്‍ക്ക് കൊവിഡ് പിടിപെട്ടതായും രണ്ട് പേര്‍ മരിച്ചതായും കമ്ബനി അറിയിച്ചു. എന്നിട്ടും കമ്ബനി അടച്ചിടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. 


ഇപ്പോള്‍ കേസുകളുടെ എണ്ണം 250ല്‍ അധികമായിട്ടുണ്ടെന്ന് ഫാക്ടറി സ്ഥിതിചെയ്യുന്ന വാലുജ് പ്രദേശത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ കമ്ബനി അധികൃതര്‍ വിഷയത്തില്‍ ഒരു പ്രതികരണും ഇതുവരെ നടത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക