Image

കോവിഡ് 19; ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

Published on 06 July, 2020
കോവിഡ് 19; ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.


'ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നു, എന്നാല്‍ 72,000 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.'- വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാള്‍ പറഞ്ഞു.


'25,000 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 15,000 പേരെ വീടുകളില്‍ തന്നെയാണ് ചികിത്സിക്കുന്നത്. മരണനിരക്ക് ഗണ്യമായി കുറഞ്ഞു. രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ ആരംഭിക്കാന്‍ നമുക്ക് സാധിച്ചു.


 പ്ലാസ്മ തെറാപ്പിയിലൂടെ രോഗികളുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഇവിടെ നടന്ന പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.'- കെജ്രിവാള്‍ വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക