Image

പ്രവാസികള്‍ക്കുള്ള നഷ്ടപരിഹാരവും കുടിശ്ശികയും; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

Published on 06 July, 2020
പ്രവാസികള്‍ക്കുള്ള നഷ്ടപരിഹാരവും കുടിശ്ശികയും; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

കൊച്ചി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ ശമ്ബള കുടിശ്ശികയും നഷ്ടപരിഹാരവും ഉറപ്പാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജയില്‍ കേന്ദ്ര-സംസഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. 


ലോയേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഗുരുതരമായ വിഷയമാണന്നും ഭരണ ഘടനക്കും അന്താരാഷട്ര ഉടമ്ബടികള്‍ക്കും അനുസൃതമായി നടപടികള്‍ വേണ്ട കാര്യമാണിതെന്ന് ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു.


ഈ മാസം രണ്ടിനാണ് ലോയേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പിച്ചത്. കോവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉടമകളില്‍ നിന്നും നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് അടക്കമുള്ള സാമ്ബത്തിക ആനുകുല്യങ്ങളും ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ജസ്റ്റിസ് എസ് വി ഭട്ടിയും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.



ലോയേഴ്സ് ബിയോണ്ട് ബോര്‍ഡേര്‍സിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് കോടതിയെ സമീപിച്ചത്.കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയ ഭൂരിപക്ഷം പ്രവാസികള്‍ക്കും മാസങ്ങളായി ശമ്ബളം ലഭിച്ചിട്ടില്ല. വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന്നും നടപടിയില്ല. ഇന്ത്യന്‍ എമ്ബസി വഴി ആനുകൂല്യങ്ങള്‍ ഈടാക്കാന്‍ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.


കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അടിയന്തിരമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നുവെന്നും ഇവരില്‍ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്ബളമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തൊഴില്‍ ദാതാക്കള്‍ നല്‍കിയിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക