Image

സ്വര്‍ണവേട്ട; എട്ട് പ്രാവശ്യം ഡിപ്ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയതായി സൂചന

Published on 06 July, 2020
സ്വര്‍ണവേട്ട; എട്ട് പ്രാവശ്യം ഡിപ്ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയതായി സൂചന

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ ഐ.ടി വകുപ്പിലെ ഉദ്യോഗ്ഥ ആയ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞു. വലിയ ഒരു സംഘം തന്നെ ഇതിന് പിന്നിലുണ്ടെന്ന് ഇപ്പോള്‍ കസ്റ്റഡിയിലുള്ള കേണ്‍സുലേറ്റ് മുന്‍ പിആര്‍ഒ അറിയിച്ചു.


കഴിഞ്ഞ ഒരു വര്‍ഷമായി ഡിപ്ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്നലെയാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് മുപ്പത് കിലോ സ്വര്‍ണം പിടികൂടിയത്. 


കമ്മീഷന്‍ ഇടപാടില്‍ സ്വര്‍ണം കടത്തി നല്‍കിയതായി കസ്റ്റഡിയിലുള്ള സരിത് സമ്മതിച്ചു. എട്ട് തവണ ഈ മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയതായി സൂചന ഉണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള‌ളതില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്താണിതെന്നാണ് കരുതുന്നത്. 15 കോടിയുടെ സ്വര്‍ണ്ണക്കടത്താണ് ഇന്നലെ നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക