Image

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത്; എംബസിക്കോ നയതന്ത്ര ഉദ്യോ​ഗസ്ഥ‍ര്‍ക്കോ പങ്കില്ലെന്ന് യുഎഇ അംബാസഡ‍ര്‍

Published on 06 July, 2020
യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത്; എംബസിക്കോ നയതന്ത്ര ഉദ്യോ​ഗസ്ഥ‍ര്‍ക്കോ പങ്കില്ലെന്ന് യുഎഇ അംബാസഡ‍ര്‍

യുഎഇ കോണ്‍സുലേറ്റ് വഴി സ്വ‍ര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുഎഇ എംബസിക്കോ നയതന്ത്ര ഉദ്യോ​ഗസ്ഥ‍ര്‍ക്കോ യാതൊരു പങ്കുമില്ലെന്ന് യുഎഇ അംബാസഡ‍ര്‍ അറിയിച്ചു. ഇപ്പോള്‍ യുഎഇയിലുള്ള അംബാസഡ‍ര്‍ അഹമ്മദ് അല്‍ ബന്ന അവിടെ വച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.


കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും യു​എ​ഇ അം​ബാ​സി​ഡ​ര്‍ കൂട്ടിച്ചേര്‍ത്തു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ര്‍​ഗോ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗേ​ജി​ല്‍ പ​ല പെ​ട്ടി​ക​ളി​ലാ​യി ക​ട​ത്തി​യ 14 കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന സ്വ​ര്‍​ണ​മാ​ണു പി​ടി​കൂ​ടി​യ​ത്. കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ സം​സ്ഥാ​ന​ത്തെ ആ​ദ്യ​സം​ഭ​വ​മാ​ണി​ത്.


അതേസമയം വിമാനത്താവളത്തിലെ കളളക്കടത്ത് കേസിലെ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഇവിടുത്തെ മുന്‍ ഉദ്യോഗസ്ഥയും മുഖ്യമന്ത്രിയുടെ കീഴിലെ സംസ്ഥാന ഐടി വകുപ്പിലെ ലെയ്സണ്‍ ഓഫീസറായ സ്വപ്ന സുരേഷിന് കളളക്കടത്തില്‍ മുഖ്യ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക