Image

സ്വര്‍ണക്കടത്തില്‍ യു.എ.ഇ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ബന്ധമുള്ളതായി സൂചന

Published on 06 July, 2020
സ്വര്‍ണക്കടത്തില്‍ യു.എ.ഇ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ബന്ധമുള്ളതായി സൂചന

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 30 കിലോ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ബന്ധമുള്ളതായി സൂചന നല്‍കി കസ്റ്റംസ്. 


നയതന്ത്ര ബാഗില്‍ സ്വര്‍ണം വയ്ക്കുന്നത് മലയാളികള്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘമാണന്നാണ് വിവരം. ഇവരെ പിടികൂടി നാട്ടിലെത്തിക്കാനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്.


യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കണ്ടെത്തിയതിനാല്‍ വളരെ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരയായ സ്വപ്ന സുരേഷിനെക്കുറിച്ചുളള വിവരങ്ങള്‍ കസ്റ്റംസ് ഇന്ന് പുറത്തുവിട്ടിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോ?ഗസ്ഥയായിരുന്ന ഇവര്‍ ഇപ്പോള്‍ ഐ.ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണ്.


കസ്റ്റഡിയിലെടുത്ത യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. കോണ്‍സുലേറ്റ് പി.ആര്‍.ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക