Image

കോവിഡ് രോഗിയുടെ മൃതദേഹം മറവുചെയ്തത് ജെസിബി ഉപയോഗിച്ച്; ആന്ധ്രാപ്രദേശില്‍ മൂന്നാമത്തെ സംഭവം

Published on 06 July, 2020
കോവിഡ് രോഗിയുടെ മൃതദേഹം മറവുചെയ്തത് ജെസിബി ഉപയോഗിച്ച്; ആന്ധ്രാപ്രദേശില്‍ മൂന്നാമത്തെ സംഭവം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിച്ചയാളുടെ മൃതദേഹം മറവുചെയ്തത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്. ഇത്തരത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെയും ആന്ധ്രാപ്രദേശില്‍നിന്ന് സമാനമായ രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവുചെയ്യാന്‍ ജെസിബി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. മരിച്ചയാളുടെ ശരീരഭാരം 170 കിലോയുണ്ടെന്നും അതിനാല്‍ വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നുമാണ് അധികൃതരുടെ വിശദീകരണം. ബന്ധുക്കളുടെ അനുവാദത്തോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൃതദേഹം നീക്കംചെയ്തതും മറവു ചെയ്തതുമെന്നാണ് അധികൃതര്‍ പറയുന്നത്.

നേരത്തെ ആന്ധ്രപ്രദേശില്‍ കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാനായി ജെസിബിയില്‍ എത്തിച്ചത് വിവാദമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക