Image

ഇപ്പോഴും യുപിഎയുടെ ഭാഗം; ജോസ് കെ.മാണി

Published on 06 July, 2020
ഇപ്പോഴും യുപിഎയുടെ ഭാഗം; ജോസ് കെ.മാണി

കോട്ടയം: ഇപ്പോഴും യു.പി.എ വിട്ടിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്നും ജോസ് കെ മാണി. പുറത്താക്കിയത് കേരളത്തിലെ യു.ഡി.എഫില്‍ നിന്നാണ്. നേരത്തെയും യു.ഡി.എഫ് വിട്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്. അന്നും യു.പി.എക്കൊപ്പം നില്‍ക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. അതൊരു ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് മുന്നണികളുടെ ഭാഗമാകാതെ സ്വതന്ത്ര നിലപാട് തുടരും. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ചില വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. അവരത് പറയട്ടെയെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പഞ്ചായത്ത് തലം തൊട്ട് ഒറ്റക്കെട്ടായി മുന്നോട്ടുപോയിട്ടുണ്ട്. പോരായ്മകളുണ്ടെങ്കില്‍ അതിനെല്ലാം പരിഹാരം കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഏകോപനം ഇതിലുണ്ട്. ഈയൊരു സാഹചര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി പോരാടണമെന്നും ജോസ് കെ മാണി വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക