Image

ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റീന്‍ ലംഘിച്ച് മാസ്‌ക് പോലുമില്ലാതെ നഗരത്തില്‍ കറക്കം: പ്രവാസിയെ ഓടിച്ചിട്ട് പിടികൂടി ആശുപത്രിയിലാക്കി

Published on 06 July, 2020
ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റീന്‍ ലംഘിച്ച് മാസ്‌ക് പോലുമില്ലാതെ നഗരത്തില്‍ കറക്കം: പ്രവാസിയെ ഓടിച്ചിട്ട് പിടികൂടി ആശുപത്രിയിലാക്കി


പത്തനംതിട്ട: ക്വാറന്റീന്‍ ലംഘിച്ച് മാസ്‌ക് പോലുമില്ലാതെ നഗരത്തിലൂടെ കറങ്ങിയ ആളെ ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടി. സൗദി അറേബ്യയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയവെയാണ് ഇയാള്‍ ഇരുചക്ര വാഹനത്തില്‍ നഗരത്തില്‍ കറങ്ങിയത്. ഭാര്യ ഉള്‍പ്പെടെ വീട്ടുകാരുമായി വഴക്കിട്ടതിനു ശേഷമാണ് ഇയാള്‍ നഗരത്തിലിറങ്ങിയത്.

പോലീസുകാര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മാസ്‌ക് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ കണ്ടത്. തുടര്‍ന്ന് പോലീസുകാര്‍ വിവരം തിരക്കിയപ്പോഴാണ് വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആളാണെന്ന് മനസിലായത്. ഇദേഹത്തിന്റെ വീട്ടുകാരുടെ നമ്പര്‍ വാങ്ങി വിളിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ആശുപത്രിയില്‍ പോകാനുള്ള പോലീസിന്റെ നിര്‍ദേശം തള്ളിയതോടെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സാഹസികമായി ഇയാളെ കീഴ്പ്പെടുത്തി കൈകാലുകള്‍ ബന്ധിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്ന് ദിവസം മുമ്പാണ് ഊന്നുകല്‍ സ്വദേശിയായ ഇയാള്‍ നാട്ടിലെത്തിയത്.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക