Image

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന എവിടെ? ഒളിവിലിരുന്ന് ഫേസ്ബുക്കില്‍ മറുപടി പറയുന്നത് സ്വപ്ന തന്നെയോ?

Published on 06 July, 2020
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന എവിടെ? ഒളിവിലിരുന്ന് ഫേസ്ബുക്കില്‍ മറുപടി പറയുന്നത് സ്വപ്ന തന്നെയോ?

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരന്‍ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെത്തിച്ച പ്രതിയെ കസ്റ്റംസ് സംഘം വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിച്ചെടുത്ത സ്വര്‍ണവും കൊച്ചിയിലെത്തിച്ചു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് സംഘം പരിശോധനക്കെത്തി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഫ്‌ളാറ്റില്‍ പരിശോധന ആരംഭിച്ചത്.

ഇതിനിടയില്‍ സ്വപ്നയുടെ ഫെയ്സ്ബുക്ക് പേജില്‍ പല കമന്റുകള്‍ക്കും സ്വപ്ന ഇപ്പോഴും മറുപടി പറയുന്നുണ്ട്. എന്നാല്‍ ഇത് സ്വപ്നയുടെ ഒഫീഷ്യല്‍ പേജാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. യുഎഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരിലാണ് ബാഗേജ് എത്തിയത്. സ്വര്‍ണം പിടികൂടിയതിന് പിന്നാലെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരനായ സരിത്തിനെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക